‘യുദ്ധമല്ല സ്നേഹമാണ് വലുത്’; സാഷയും ഒള്യയും വിവാഹിതരായി

റഷ്യന്‍ – യുക്രൈന്‍ സ്വദേശികള്‍ കൊല്ലത്ത് വിവാഹിതരായി. യുക്രൈനിലെ കീവ് സ്വദേശി സാഷ, റഷ്യയിലെ മോസ്‌കോ സ്വദേശി ഒള്യ എന്നിവരാണ് യുദ്ധമല്ല സ്‌നേഹമാണ് വലുത് എന്ന സന്ദേശം ഉയര്‍ത്തി വിവാഹിതരായത്.

യുദ്ധ ഭൂമിയില്‍ നിന്ന് അവര്‍ എത്തിയത് ശാന്തിയുടെ തീരത്തായിരുന്നു. ശത്രു രാജ്യങ്ങള്‍ക്കിടയിലെ വിദ്വേഷവും പകയും അവര്‍ക്കിടയില്‍ എപ്പോഴോ അലിഞ്ഞില്ലാതായി. അമൃതാനന്ദമയീ മഠത്തില്‍ വെച്ച് യുക്രൈന്‍ കീവ് സ്വദേശി സാഷയും റഷ്യ മോസ്‌കോ സ്വദേശി ഒള്യയും ഒന്നായി.

Also Read : സെയ്ഫ് അലി ഖാന് കുത്തേറ്റപ്പോള്‍ നശിച്ചത് എന്റെ ജീവിതമാണ്, എനിക്ക് നീതി വേണം; ആവശ്യവുമായി യുവാവ്

2019ല്‍ ഇരുവും പരിചയപ്പെട്ടു, തുടര്‍ന്ന് ആ പരിചയം പ്രണയമായി. ശത്രു രാജ്യങ്ങളായിരുന്നു എങ്കിലും ഇരുവരുടെയും വീട്ടുകാര്‍ തമ്മിലും അടുത്തു. 2023ല്‍ റഷ്യന്‍- യുക്രൈന്‍ യുദ്ധം മൂര്‍ച്ഛിച്ചപ്പോള്‍ ഇരുവരും അമൃതാനന്ദമയി മഠത്തില്‍ എത്തി.

ആറു വര്‍ഷത്തെ പ്രണയത്തിന് ഒടുവില്‍ കഴിഞ്ഞ 23ന് ഇരുവരും വിവാഹതരായി. അമൃത സര്‍വകലാശാലയിലെ ലാബില്‍ ഗവേഷണ വിദ്യാര്‍ത്ഥിയാണ് സാഷ. ഒപ്പം മഠത്തില്‍ സേവന പ്രവര്‍ത്തനം നടത്തിവരികയാണ് ഒള്യ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News