
100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചുകൊണ്ട് ഇൻഷുറൻസ് മേഖല ശക്തിപ്പെടില്ലെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. ഇൻഷുറൻസ് ഭേദഗതി ബില്ലിനെക്കുറിച്ച് രാജ്യസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങളുടെ വിചാരം നൂറ് ശതമാനം വിദേശ നിക്ഷേപം അനുവദിച്ചാൽ വിദേശ കമ്പനികൾ വരുമെന്നാണോയെന്നും ആ ധാരണ തെറ്റാണെന്നും ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു.
74% വിദേശ നിക്ഷേപം അനുവദിച്ചിട്ട് 32% പോലും പൂർത്തിയാക്കാൻ പറ്റിയില്ല. 9 വിദേശ കമ്പനികൾ ഇൻഷുറൻസ് മാർക്കറ്റിൽ നിന്ന് പിന്മാറി. ദേശീയ ഇൻഷുറൻസ് കമ്പനികൾക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും. വിദേശ കമ്പനികൾ ഉന്നതർക്ക് പുറമെ പോകും. സാധാരണക്കാർക്ക് പുറകെ പോകില്ല. ഈ ബിൽ പിൻവലിക്കണമെന്നും ഇത് വലിയ വഞ്ചനയാണെന്നും ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു.
ALSO READ: പി രാജേഷ് വധശ്രമക്കേസ്: തലശ്ശേരി നഗരസഭ ബിജെപി നിയുക്ത വാർഡ് കൗൺസിലര്‍ പ്രതി, 36 വർഷം തടവ്
അതേസമയം, ആണവമേഖലയിലെ സ്വകാര്യ പങ്കാളിത്തം ലക്ഷ്യം വെച്ചുള്ള ശാന്തി ബിൽ ചർച്ച ലോക്സഭയിൽ പാസാക്കി. വിബി ജി റാം ജി ബില്ലിനെക്കുറിച്ചും ലോക്സഭയിൽ ചര്‍ച്ച. പരമാവധി ചർച്ച നടത്താമെന്ന് സ്പീക്കർ പറഞ്ഞു. 300 അംഗങ്ങൾ സഭയിൽ ഉണ്ടെങ്കിൽ 10 മണിക്കൂർ ചർച്ചയ്ക്ക് അനുവദിക്കാമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

