കോൺഗ്രസ് കൈവിട്ട നാട്ടിക എംഎൽഎ സി.സി മുകുന്ദൻ ഒടുവിൽ ബിജെപിയിൽ

cc mukundan

കോൺഗ്രസ് കൈവിട്ട നാട്ടിക എംഎൽഎ സി.സി മുകുന്ദൻ ഒടുവിൽ ഇതാ ബിജെപിയിൽ. ഇന്ന് തൃശൂർ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയ മുകുന്ദൻ ബിജെപി അംഗ്വത്വം സ്വീകരിച്ചു. തൃശൂർ മണ്ഡലത്തിൽ ഇടതുപക്ഷ സ്ഥാനാർഥിയായി പരിഗണിക്കാതിരുന്നതിനെ തുടർന്നാണ് മുകുന്ദൻ സിപിഐയിൽ നിന്ന് രാജിവെച്ചത്.

നാട്ടികയിൽ ഇടതുപക്ഷ സ്ഥാനാർഥിയായി ഗീതാഗോപിയെ പരിഗണിച്ചതോടെയാണ് മുകുന്ദൻ പാർട്ടിക്കെതിരെ തിരിഞ്ഞത്. പാർട്ടിവിട്ടുവന്നാൽ കോൺഗ്രസിന്റെ പിന്തുണയോടെ സ്ഥാനാർഥിയാക്കാമെന്ന മോഹന വാഗ്ദാനത്തെ തുടർന്നാണ് മുകുന്ദൻ സിപിഐയിൽ നിന്നും രാജിവെയ്ക്കുന്നത്. തുടർന്ന് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥി ആകുമെന്നും യുഡിഎഫ് തന്നെ പിന്തുണക്കുമെന്നുമാണ് മുകുന്ദൻ പ്രഖ്യാപനം നടത്തിയത്.

Also read: മര്യാദകൾ ലംഘിച്ച് ഇസ്രയേൽ; ​ഗാസയിൽ വീണ്ടും ആക്രമണം, ​ഗർഭിണിയും കുട്ടികളുമുൾപ്പെടെ 12 മരണം

ഇതിന്റെ ഭാഗമായി കോൺഗ്രസിന്റെ മുതിർന്ന നേതാക്കളെ ഡൽഹിയിലെത്തി മുകുന്ദൻ കണ്ടു. എന്നാൽ അവസാന നിമിഷം കോൺഗ്രസ് തനിസ്വരൂപം മുകുന്ദന് മുന്നിൽ പുറത്തെടുക്കുകയായിരുന്നു. പ്രാദേശിക നേതൃത്വത്തിന്റെ ഭീഷണിയെ തുടർന്ന് മുകുന്ദനെ സ്ഥാനാർഥി പട്ടികയിൽ നിന്നും ഒഴിവാക്കി. പകരം സുനിൽ ലാലൂർ,സി.കെ വിനോദ് എന്നിവരെയാണ് കോൺഗ്രസ് പരിഗണിച്ചത്. ഇതോടൊയാണ് മുകുന്ദൻ ബിജെപി പാളയത്തിലേക്ക് ചേക്കേറുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News