കെമിക്കൽ ഷാംപൂവിന് ഗുഡ്ബൈ..! വീട്ടിൽ ഉണ്ടാക്കാം നാച്ചുറൽ ഷാംപൂ, റിസൾട്ട് ഉറപ്പ്

Hairloss tips

മുടി എന്നും സൗന്ദര്യത്തിന്റെ രഹസ്യമാണ്. ആരോഗ്യമുള്ള മുടിക്കായി നല്ലപോലെ സൂക്ഷിക്കേണ്ടത് ആവശ്യമാണ്. ചിലർക്ക് പാരമ്പര്യമായി തന്നെ മുടി ഉണ്ടാകും. എന്നാൽ ചിലർക്ക് എന്തെങ്കിലും ട്രാറ്റ്മെന്റ് ഒക്കെ എടുക്കേണ്ടി വരും. കെമിക്കൽസ് ഉപയോഗിച്ച് മുടി സംരക്ഷിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. പണ്ട് കാലത്ത് പ്രകൃതിദത്തമായ പൊടികൈകളാണ് മുടിയിൽ ഉപയോഗിക്കാറുള്ളത്. അതുകൊണ്ട് തന്നെ പണ്ടുള്ളവർക്ക് ഒക്കെ നല്ല കട്ടിയുള്ള കറുത്ത നീളൻ മുടി ഉണ്ടാകും.

ഷാംപൂവാണ്‌ പ്രധാനമായും ഇപ്പോൾ മുടി കേടാവുന്നതിന്റെ കാരണം. ഒട്ടുമിക്ക ഷാംപൂകളും കെമിക്കലാണ്. ഇവ തലയിൽ തേയ്ക്കുന്നതോടെ മുടി കൊഴിയാനും, നരയ്ക്കാനും ഒക്കെ തുടങ്ങും. കെമിക്കൽസ് ഇല്ലാത്ത ഷാംപൂ നമുക്ക് വീട്ടിൽ ഉണ്ടാക്കാം. ചെമ്പരത്തി ഉപയോഗിച്ച് ഷാംപൂ എങ്ങനെ വീട്ടിൽ ഉണ്ടാക്കാമെന്ന് നോക്കാം.

ആവശ്യ സാധനങ്ങൾ:

ഉലുവ
ചെമ്പരത്തി (hibiscus flower)
സോപ്പ് നട്സ്
വിറ്റാമിന്‍ ഇ കാപ്സൂള്‍
നാരങ്ങ

Also read: സംസ്ഥാനത്ത് മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന 5 തരം അമീബകളെ കണ്ടെത്താനുള്ള മോളിക്യുലര്‍ സങ്കേതം വിജയം

ഉണ്ടാക്കുന്ന വിധം:

12 മണിക്കൂർ എങ്കിലും ഉലുവ കുതിര്‍ത്തു വയ്ക്കുക.

അതിന് ശേഷം കുതിർത്ത് വച്ചിരിക്കുന്ന ഉലുവയിലേക്ക് ചുവന്ന ചെമ്പരത്തിപ്പൂവിന്റെ ഇതളുകളും സോപ്പ് നട്‌സും ചേർത്ത് കൊടുക്കുക.

ശേഷം ഈ മിക്സ് നന്നായി തിളപ്പിക്കുക. തിളപ്പിച്ച ശേഷം ഈ മിശ്രിതം വെള്ളം ചേർക്കാതെ അരിച്ചെടുക്കാം.

അരച്ചെടുത്ത ശേഷം അതിലേക്ക് അല്‍പം നാരങ്ങ നീരും ഒരു വിറ്റാമിന്‍ ഇ ക്യാപ്‌സൂള്‍ പൊട്ടിച്ചൊഴിച്ച് ഇളക്കി യോജിപ്പിക്കുക.

ഇത് രണ്ട് ആഴ്ച വരെ ഫ്രിഡ്ജില്‍ വെച്ച് ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയിഴകളെ ബലമുള്ളതും തിളക്കമുള്ളതുമാക്കാന്‍ സഹായിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News