നൗഷാദ് തിരോധാന കേസ്; അഫ്സാനയെ മർദ്ദിച്ചെന്ന ആരോപണം കളവ്, വാദം പൊളിയുന്ന ദൃശ്യങ്ങൾ പുറത്ത്

നൗഷാദ് തിരോധാനക്കേസില്‍ അഫ്സാനയുടെ വാദം പൊളിയുന്നു.തെളിവെടുപ്പ് ദിവസം അഫ്സാനയുടെ മുഖത്ത് മർദ്ദനമേറ്റ പാടുകൾ ഇല്ലെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.ജയിൽ മോചിതയായ ദിവസം മുഖത്ത് മുറിപ്പാടുകൾ ചൂണ്ടിക്കാട്ടിയാണ് പൊലീസ് മർദ്ദിച്ചുവെന്ന് അഫ്സാന പറഞ്ഞത്. ഇത് തെറ്റാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു.

Also Read: മണിപ്പൂര്‍ കൂട്ടബലാത്സംഗക്കേസ്; എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിലെ കാലതാമസം ഗുരുതരമെന്ന് സുപ്രീംകോടതി

ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് തന്നെക്കൊണ്ട് പൊലീസ് തല്ലി പറയിപ്പിച്ചു എന്നായിരുന്നു നൗഷാദിന്റെ ഭാര്യ അഫ്സാനയുടെ ആരോപണം. പൊലീസ് തന്നെ കൊലക്കേസിൽ കുടുക്കാൻ ശ്രമിച്ചുവെന്നും പൊതു സമൂഹത്തിന് മുന്നിൽ കുറ്റക്കാരിയായി ചിത്രീകരിച്ചുവെന്നും അഫ്സാന ആരോപിച്ചിരുന്നു. കൂടൽ പൊലീസിനും ഡിവൈഎസ്പി ഉൾപ്പെടെ ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അഫ്സാന ഉന്നയിച്ചത്. ജയിൽ മോചിതയായ ശേഷമാണ് പൊലീസിനെതിരെ ആരോപണവുമായി അഫ്സാന രംഗത്തെത്തിയത്. നൗഷാദ് തിരോധാന കേസിൽ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചെന്ന കുറ്റത്തിന് റിമാൻഡിൽ ആയിരുന്നു അഫ്സാന.

Also Read: ആശുപത്രിയിലേക്ക് പോകുംവഴി കാറിന്റെ ഡോര്‍ തുറന്ന് കനാലിലേക്ക് ചാടി; യുവാവിന്റെ മൃതദേഹം കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News