കുട്ടികളെ മർദ്ദിച്ചിട്ടില്ല; അഫ്സാനക്കെതിരെ പൊലീസിൽ പരാതി നൽകുമെന്ന് നൗഷാദ്

അഫ്സാനക്കെതിരെ പൊലീസിൽ പരാതി നൽകുമെന്ന് നൗഷാദ്. അഫ്‌സാനയും സുഹൃത്തുക്കളും ചേർന്ന് തന്നെ മർദ്ദിച്ചെന്നും പറയുന്നത് മുഴുവനും കള്ളമാണെന്നും നൗഷാദ് പറഞ്ഞു. കുട്ടികളെ താൻ മർദ്ദിച്ചിട്ടില്ലെന്നും മർദ്ദിച്ചവരിൽ രണ്ടുപേരുടെ പേര് തനിക്ക് അറിയാമെന്നും നൗഷാദ് പറഞ്ഞു.

also read; നൗഷാദ് തിരോധാന കേസ്; പൊലീസ് നടത്തിയത് ജാഗ്രതയോട് കൂടിയ ഇടപെടലെന്ന് പി സതീദേവി

അതേസമയം ഭർത്താവ് നൗഷാദ് നിരന്തരമായി മദ്യപിച്ച് വന്നു തന്നെ ഉപദ്രവിക്കുമായിരുന്നു എന്നാണ് അഫ്സാന മാധ്യമങ്ങളോട് പറഞ്ഞത്. തെളിവെടുപ്പിന്റെ തലേ ദിവസം പൊലീസ് വിളിച്ച് വരുത്തുകയും തന്നെ അതിക്രൂരമായി മർദിച്ച് കൊണ്ട് കുറ്റം സമ്മതിപ്പിക്കുകയുമായിരുന്നു എന്നാണ് അഫ്സാന ഇപ്പോൾ പറയുന്നത്. പൊലീസ് നിർദേശമനുസരിച്ചാണ് തെളിവെടുപ്പ് സമയത്ത് താൻ കുഴിച്ചിട്ട സ്ഥലങ്ങൾ മാറ്റി പറഞ്ഞതെന്നുമാണ് അഫ്‌സാന പറഞ്ഞത്. ഉയർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ അസഭ്യം പറയുകയും ചെയ്തു എന്നാണ് അഫ്സാന മാധ്യമങ്ങളോട് പറഞ്ഞത്.

also read; മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി പറയും; അവിശ്വാസ പ്രമേയത്തിന്മേല്‍ ചര്‍ച്ച

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News