നവകേരളത്തിനായി മട്ടന്നൂര്‍; ഒപ്പം ശൈലജ ടീച്ചറും

ഭരണ നിര്‍വഹണത്തിലെ പുതിയൊരധ്യായമായ നവകേരള സദസിന്റെ ഭാഗമായി മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ നടത്തിയ മിനി മാരത്തോണില്‍ മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പങ്കെടുത്തു. നവകേരള സദസിന്റെ പ്രചാരണാര്‍ത്ഥമാണ് മിനിമാരത്തോണ്‍ സംഘടിപ്പിച്ചത്. മട്ടന്നൂര്‍ എയര്‍പോര്‍ട്ട് ഒന്നാം ഗേറ്റ് മുതല്‍ മട്ടന്നൂര്‍ ബസ് സ്റ്റാന്‍ഡ് വരെയാണ് മാരത്തോണ്‍ നടന്നത്. കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. നവംബര്‍ 22ന് ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും മട്ടന്നൂര്‍ മണ്ഡലത്തിലെ എയര്‍പോര്‍ട്ട് ഒന്നാം ഗേറ്റില്‍ നടക്കുന്ന നവ കേരള സദസില്‍ പങ്കെടുക്കും.

ALSO READ: പെരുമ്പാവൂരിലെ നവജാതശിശുവിനെ കൊലപ്പെടുത്തിയ സംഭവം; പ്രതികളായ ദമ്പതികളെ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി പൊലീസ്

നവംബര്‍ 18ന് ആരംഭിക്കുന്ന നവകേരള സദസിലൂടെ സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും മെച്ചപ്പെട്ട ജീവിതസാഹചര്യം ഉറപ്പുവരുത്തുന്നതിനും പ്രതിബദ്ധതയോടെയുള്ള ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മുമ്പ് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. മെച്ചപ്പെട്ട ഭരണ നിര്‍വ്വഹണം അതിന്റെ ഭാഗമാണ്. പൊതുജനങ്ങളുടെ പരാതി പരിഹരിക്കാന്‍ വിപുലമായ സൗകര്യങ്ങള്‍ നിലവിലുണ്ടെങ്കിലും പല കാരണങ്ങളാലും പരിഹരിക്കപ്പെടാതെ കിടക്കുന്ന വിഷയങ്ങള്‍ നിലനില്‍ക്കുന്നു. അവയ്ക്ക് പരിഹാരം കാണുന്നതിനുള്ള വിപുലമായ ഇടപെടല്‍ നടന്നു വരികയാണ്. ഇതിന്റെ ഭാഗമായി പല അദാലത്തുകള്‍ ഉള്‍പ്പെടെ സംഘടിപ്പിച്ചു. അവലോകന യോഗങ്ങളും നടത്തി.

ALSO READ: ‘ആന്റണി ബ്ലിങ്കൻ ഗോ ബാക്ക്’; എസ്‌എഫ്‌ഐയുടെ പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലിയെ പ്രശംസിച്ച് ഫസല്‍ ഗഫൂര്‍ : വീഡിയോ

ഈ പ്രക്രിയയുടെ അടുത്ത ഘട്ടമാണ് നവകേരള സദസ്. നവംബര്‍ പതിനെട്ടിന് ആരംഭിക്കുന്ന നവകേരള സദസ് വഴി മന്ത്രിസഭ ഒന്നാകെ 140 മണ്ഡലങ്ങളിലും എത്തുകയും ജനങ്ങളുമായി സംവദിക്കുകയും ചെയ്യും. ഡിസംബര്‍ 24 നു തിരുവന്തപുരത്ത് സമാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here