മാലിന്യ മുക്ത നവ കേരളം; വാർഡ് തല ശുചീകരണവുമായി സിപിഐഎം

മാലിന്യ മുക്ത നവ കേരളത്തിന്‍റെ ഭാഗമായി വാർഡ് തല ശുചീകരണവുമായി സിപിഐഎം. സംസ്ഥാനത്തെ എല്ലാ വാർഡുകളിലുമാണ് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ സിപിഐഎം ശുചീകരണം നടത്തുന്നത്. നാളെ സർക്കാർ തദ്ദേശസ്ഥാപനങ്ങൾ സമ്പൂർണ മാലിന്യമുക്തമായി പ്രഖ്യാപിക്കും.

മാലിന്യ മുക്ത നവ കേരളത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് വിപുലമായ ക്യാമ്പയിനുകളാണ് നടത്തിവരുന്നത്. ഈ ക്യാമ്പയിൻ ഏറ്റെടുത്തു കൊണ്ടാണ് സംസ്ഥാനത്തെ വാർഡ് തലങ്ങൾ ശുചീകരിക്കാനായി സിപിഐഎമ്മും പ്രവർത്തകരും ഇറങ്ങിയത്. എല്ലാ ജില്ലയിലെയും മുഴുവൻ വാർഡുകളുമാണ് ശുചീകരിക്കുന്നത്. ഏരിയ കമ്മിറ്റികളാണ് നേതൃത്വം നൽകുന്നത്. തിരുവനന്തപുരത്ത് ശുചീകരണ പ്രവർത്തനങ്ങൾക്ക് സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയ് ചുക്കാൻ പിടിച്ചു.

Also read: കളമശ്ശേരി മെഡി. കോളേജില്‍ അതിക്രമിച്ച് കയറി സൂപ്രണ്ടിനെ കൊല്ലുമെന്ന് ഭീഷണി; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

സിപിഐ എം പ്രവർത്തകർ, ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് എന്നിവർ നഗരസഭ ജീവനക്കാർക്കൊപ്പമാണ് ശുചീകരണ യജ്ഞത്തിൽ പങ്കുചേർന്നത്. മാർച്ച് 30 അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തിൽ കേരളത്തെ ഖരമാലിന്യ മുക്തമാക്കാൻ വേണ്ടിയാണ്, കഴിഞ്ഞവർഷം ജൂലൈ 26ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗത്തിൽ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ആരംഭിച്ചത്. തുടർന്ന് സംസ്ഥാനതല നിർവഹണ സമിതി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ കോർ കമ്മറ്റി എന്നിവയുടെ നേതൃത്വത്തിലാണ് ക്യാമ്പയിൻ പ്രവർത്തനങ്ങൾ നടന്നത്.

ഇതുവരെ സംസ്ഥാനത്തെ 8337 മാലിന്യമുക്ത വാർഡുകളുടെ പ്രഖ്യാപനം പൂർത്തിയായി, ഈ പ്രവർത്തനം തുടരുകയാണ്. സർക്കാർ നിർദേശിച്ച നിബന്ധനകൾ എല്ലാം കൈവരിച്ച് 126 ഗ്രാമപഞ്ചായത്തുകളും 13 മുൻസിപ്പാലിറ്റികളും മാലിന്യമുക്ത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളായി ഇതിനകം തന്നെ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ലക്ഷ്യം കൈവരിക്കുന്ന ബാക്കിയുള്ളവയെ നാളെ സമ്പൂർണ മാലിന്യമുക്ത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളായി പ്രഖ്യാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News