12 ലക്ഷം രൂപയോളം ചെലവ്; ഹൃദയ ശസ്ത്രക്രിയകള്‍ക്കായി മണിക്കൂറുകള്‍ക്കുള്ളില്‍ സൗകര്യമൊരുക്കി നവകേരള സദസ്

12 ലക്ഷം രൂപയോളം ചെലവുവരുന്ന രണ്ട് ഹൃദയ ശസ്ത്രക്രിയകള്‍ക്കായി മണിക്കൂറുകള്‍ക്കുള്ളില്‍ നവകേരള സദസ് സൗകര്യമൊരുക്കിയെന്ന് മന്ത്രി പി രാജീവ്. തിരൂരിലെ നവകേരള സദസിലെത്തിയ ആസിഫയുടെ ആവശ്യം മകന്‍ മുഹമ്മദ് അഷ്മിലിന്റെ ഏറെ ചിലവ് വരുന്ന ഹൃദയശസ്ത്രക്രിയക്ക് സര്‍ക്കാര്‍ സഹായിക്കണമെന്നായിരുന്നു.

Also Read : മുസ്ലിംലീഗ് നേതാവ് ഇസ്ഹാക്ക് കുരിക്കളുടെ മകന്‍ നവകേരള സദസില്‍

തുടര്‍ന്ന് മന്ത്രി വീണ ജോര്‍ജ് അവിടെ നിന്നുതന്നെ ‘ഹൃദ്യം’ പദ്ധതിയുടെ കോ-ഓര്‍ഡിനേറ്ററുമായി സംസാരിക്കുകയും ഹൃദ്യം പദ്ധതിക്കൊപ്പം ആരോഗ്യകിരണം പദ്ധതിയില്‍ക്കൂടി ഉള്‍പ്പെടുത്തി ശസ്ത്രക്രിയകള്‍ നടത്താന്‍ നിര്‍ദേശിക്കുകയും ചെയ്യുകയായിരകുന്നുവെന്നും മന്ത്രി പി രാജീവ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

12 ലക്ഷം രൂപയോളം ചെലവുവരുന്ന രണ്ട് ഹൃദയ ശസ്ത്രക്രിയകള്‍ക്കായി മണിക്കൂറുകള്‍ക്കുള്ളില്‍ സൗകര്യമൊരുക്കി നവകേരള സദസ്.
തിരൂരിലെ നവകേരള സദസിലെത്തിയ ആസിഫയുടെ ആവശ്യം മകന്‍ മുഹമ്മദ് അഷ്മിലിന്റെ ഏറെ ചിലവ് വരുന്ന ഹൃദയശസ്ത്രക്രിയക്ക് സര്‍ക്കാര്‍ സഹായിക്കണമെന്നായിരുന്നു.

കൗണ്ടറില്‍ നിവേദനം നല്‍കിയതിനൊപ്പം ആരോഗ്യമന്ത്രിയെ നേരില്‍ക്കണ്ടും കാര്യം അവതരിപ്പിച്ചു. മന്ത്രി വീണ ജോര്‍ജ് അവിടെ നിന്നുതന്നെ ‘ഹൃദ്യം’ പദ്ധതിയുടെ കോ-ഓര്‍ഡിനേറ്ററുമായി സംസാരിക്കുകയും ഹൃദ്യം പദ്ധതിക്കൊപ്പം ആരോഗ്യകിരണം പദ്ധതിയില്‍ക്കൂടി ഉള്‍പ്പെടുത്തി ശസ്ത്രക്രിയകള്‍ നടത്താന്‍ നിര്‍ദേശിക്കുകയും ചെയ്തു.

ഇനി കടമ്പകളൊന്നുമില്ല. കേരളത്തിലെ രണ്ട് പ്രധാന ആശുപത്രികളിലൊന്നില്‍ വച്ച് അഷ്മിലിന്റെ ഹൃദയശസ്ത്രക്രിയ നടക്കും. നമുക്കാ കുട്ടിയേയും സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്താം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News