3 ദിവസത്തെ പര്യടനത്തിന് ശേഷം നവകേരള സദസിന് പാലക്കാട് ജില്ലയിൽ സമാപനം; സദസ് നാളെ മുതൽ തൃശൂർ ജില്ലയിൽ തുടക്കം

വൻ ജനപങ്കാളിത്തം അനുഭവപ്പെട്ട നവകേരള സദസിന് പാലക്കാട് ജില്ലയിൽ സമാപനം. 3 ദിവസം നീണ്ട പര്യടനത്തിൽ ജില്ലയിലെ വികസന പ്രശ്നങ്ങളും ജനക്ഷേമ പദ്ധതികളും ചർച്ചയായി. യുഡിഎഫ് ബഹിഷ്‌കരണം വകവെക്കാതെ ജില്ലയിൽ നിരവധി കോൺഗ്രസ്, മുസ്‌ലിം ലീഗ് നേതാക്കൾ സദസ്സിന്റെ ഭാഗമായി. നവകേരള സദസ് ഇനി തൃശൂർ ജില്ലയിൽ പര്യടനം തുടരും.

Also Read; കോഴിക്കോട് ജില്ലാ കേരളോത്സവം സമാപിച്ചു; ചേളന്നൂർ ഓവറോൾ ചാമ്പ്യന്മാർ

പാലക്കാട് ജില്ലയിൽ തൃത്താല മണ്ഡലത്തിൽ നിന്ന് ആരംഭിച്ച നവകേരള സദസ് ജില്ലയിലെ 12 മണ്ഡലങ്ങളിലാണ് വിജയകരമായി സംഘടിപ്പിച്ചത്. വൻ ജനപങ്കാളിത്തത്തോടെ സംഘടിപ്പിച്ച നവകേരള സദസ്സുകൾ മൂന്ന് ദിവസത്തെ പര്യടനത്തിന് ശേഷം തരൂരിൽ നടന്ന സദസ്സോടെ ജില്ലയിൽ സമാപിച്ചു. വികസനം ലക്ഷ്യമാക്കി സംഘടിപ്പിച്ച യാത്രയിൽ ഉടനീളം ലീഗ്, കോൺഗ്രസ് നേതാക്കളും പങ്കെടുത്തു. ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവ് എവി ഗോപിനാഥ്, ഡോ. വിപി മഹാദേവൻ പിള്ള എന്നിവർ പാലക്കാടും മറ്റൊരു മുതിർന്ന നേതാവ് പി സുധാകരൻ ചിറ്റൂരിലും നവകേരള സദസിന്റെ ഭാഗമായി.

Also Read; യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് അട്ടിമറി; ഷഹബാസ് വടേരിയുടെ ആരോപണങ്ങളോട് പ്രതികരിക്കാതെ നേതാക്കൾ

മുസ്ലിം ലീഗ് നേതാക്കളായ യു ഹൈദ്രോസ്, എംകെ സുബൈദ എന്നിവരുടെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു. വികസന കാര്യങ്ങൾ ചർച്ച ചെയ്യാനാണ് എത്തിയതെന്നും, ഇതിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നുമായിരുന്നു ഇവരുടെ നിലപാട്. കേന്ദ്ര ഗവർണമെന്റ് ഫണ്ട് നൽകാത്തതും, കർഷകരുടെ ആവശ്യങ്ങളും, പ്രതിപക്ഷ എംഎൽഎമാരുടെ അസാന്നിധ്യവും ജനം ചർച്ച ചെയ്തു. സദസ്സ് നടന്ന 12 മണ്ഡലങ്ങളിലും വൻ വിജയമാണ് എന്നാണ് പൊതുവിലെ വിലയിരുത്തൽ. നവകേരള സദസ്സ് ഇനി തൃശ്ശൂർ ജില്ലയിൽ പര്യടനം തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel