നവകേരള സദസ്സ് വന്‍ വിജയം: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

നവകേരള സദസ്സ് വന്‍ വിജയമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കേരളം കണ്ട ഏറ്റവും വലിയ ജനകീയ പങ്കാളിത്തമാണ് നവകേരള സദസ്സില്‍ കണ്ടത്.

READ ALSO:കർഷകരുടെ അഖിലേന്ത്യ കൺവഷൻ പഞ്ചാബിൽ നടക്കും

നവകേരള സദസ്സ് ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷത്തിന്റെ നീക്കം നേതൃനിരയില്‍ മാത്രമായി ഒതുങ്ങി. അണികളെല്ലാം പരിപാടിയില്‍ പങ്കെടുത്തു. നവകേരള സദസ്സ് പരാജയപ്പെടുത്താനുള്ള പ്രതിപക്ഷ ശ്രമങ്ങള്‍ വിജയിച്ചില്ലെന്നും പ്രതിഷേധത്തിന്റെ കാര്യത്തില്‍ ബിജെപി യുഡിഎഫ് ഐക്യമാണ് കണ്ടതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ചാവേറുകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്, പാര്‍ട്ടി അണികളല്ല- ഗോവിന്ദന്‍ മാസ്റ്റര്‍ വിമര്‍ശിച്ചു.

READ ALSO:തൃഷയും മഞ്ജുവും ചെയ്ത വേഷങ്ങള്‍ വേണ്ടെന്ന് വെച്ചത് ഈ താരം; വമ്പന്‍ ചിത്രങ്ങളോട് നോ പറഞ്ഞ് യുവനടി

ഗവര്‍ണറും സുധാകരനും വി ഡി സതീശനുമെല്ലാം ഒറ്റക്കെട്ടാണ്. ബി ജെ പി അജണ്ട നടപ്പാക്കാന്‍ കെ സുധാകരന്‍ കൂട്ടുനില്‍ക്കുകയാണ്. മാധ്യമപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ലെന്നും ക്രിമിനല്‍ ഗൂഢാലോചനയുടെ ഭാഗമായാല്‍ കേസെടുക്കുമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News