‘സ്വിമ്മിങ് പൂളുമില്ല, ലിഫ്റ്റുമില്ല’; മന്ത്രിമാര്‍ സഞ്ചരിക്കുന്ന ബസ്സിന്റെ ദൃശ്യങ്ങള്‍

നവകേരള സദസില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സഞ്ചരിക്കുന്ന ബസ്സിനെ കുറച്ച് നിരവധി അഭ്യൂഹങ്ങളായിരുന്നു സോഷ്യല്‍മീഡിയകളില്‍ പ്രചരിച്ചിരുന്നത്. ബസ്സിനുള്ളില്‍ സ്വിമ്മിങ് പൂളുണ്ടെന്നും ബസ്സിലേക്ക് കയറാന്‍ ലിഫ്റ്റ് ഉണ്ടെന്നുമൊക്കെയായിരുന്നു ഒരുവിഭാഗം മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്.

Also Read : മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള ബസിൽ മഞ്ചേശ്വരത്തേക്ക്

എന്നാല്‍ ഇപ്പോഴാകട്ടെ ബസ്സിന്റെ ഉള്‍വശം ലൈവ് വീഡിയോയിലൂടെ കാണിക്കുകയാണ് പി രാജീവ് അടക്കമുള്ള മന്ത്രിമാര്‍. സാധാരണ ബസ്സിലുള്ളതുപോലെയുള്ള സീറ്റുകളാണ് ഈ ബസ്സിലുള്ളതും. ഒരു വാഷ്‌ബെയ്‌സിനും അറ്റാച്ച്ഡ് ബാത്ത്‌റൂമും മാത്രമാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സഞ്ചരിക്കുന്ന ബസ്സില്‍ അധികമായുള്ളത്. ഈ ദൃശ്യങ്ങളെല്ലാം മന്ത്രിമാരുടെ വീഡിയോയില്‍ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News