നവകേരളയാത്രാ തുടര്‍ന്നുള്ള മുന്നേറ്റത്തിന് ഊര്‍ജ്ജം പകരുന്നു; മുഖ്യമന്ത്രി എഴുതുന്നു

സംസ്ഥാനത്തിന്റെ വടക്കേയറ്റമായ മഞ്ചേശ്വരം മുതല്‍ തെക്കേ അറ്റത്തെ പാറശാല വരെയുള്ള യാത്ര മുപ്പത്തിയാറ് ദിവസം കൊണ്ട് സംസ്ഥാന മന്ത്രിസഭ ഇന്ന് പൂര്‍ത്തിയാക്കുകയാണ്. ‘നവകേരള സദസ്സ്’ എന്ന ജനകീയ സംവാദ പരിപാടി ജനാധിപത്യ ഭരണ നിര്‍വ്വഹണ ചരിത്രത്തിലെ അത്യപൂര്‍വ്വമായ അധ്യായമായി മാറിയിരിക്കുന്നു. വട്ടിയൂര്‍ക്കാവ്, തിരുവനതപുരം നിയോജക മണ്ഡലങ്ങളുടെ സംയുക്ത സമ്മേളനത്തോടെയാണ് പര്യടനം സമാപിച്ചത്. സമാപന ദിവസം ഇടപ്പഴഞ്ഞി ആര്‍.ഡി.ആര്‍. കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന പ്രഭാതയോഗത്തില്‍ തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, നേമം, കഴക്കൂട്ടം, കോവളം മണ്ഡലങ്ങളില്‍ നിന്ന് ക്ഷണിക്കപ്പെട്ടവരാണ് പങ്കെടുത്തത്.

ALSO READ: എറണാകുളം പ്രസ്‌ക്ലബ് എന്‍ വി പൈലി പുരസ്‌കാരം എ എന്‍ രവീന്ദ്രദാസിന്

സംസ്ഥാനത്തിന്റെ ഭാവി വികസനത്തിന് ഉതകുന്ന നിരവധി നിര്‍ദേശങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നു. സമൂഹത്തിന്റെ നാതാതുറകളിലുമുള്ള ജനവിഭാഗങ്ങളോടു സംവദിക്കാനായി സംഘടിപ്പിച്ച നവകേരള സദസ് ഏറെ അഭിനന്ദനാര്‍ഹവും മികച്ചതുമാണെന്നു പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി അഭിപ്രായപ്പെട്ടു. സമൂഹത്തില്‍ വളര്‍ന്നുവരുന്ന മദ്യ – മയക്കുമരുന്ന് ഉപയോഗത്തിനെതിരേ സംസ്ഥാനം നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകള്‍ കൂടുതല്‍ ശക്തമാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മദ്യത്തിനും മയക്കുമരുന്നിനുമെതിരായ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകുകയാണെന്നു മറുപടിയായി പറഞ്ഞു. ചെറിയ കുട്ടികള്‍പോലും മയക്കുമരുന്നു മാഫിയയുടെ പിടിയില്‍പ്പെടുന്ന സാഹചര്യമുണ്ട്. സമൂഹത്തില്‍നിന്ന് ഇതിന്റെ സാന്നിധ്യം ഇല്ലാതാക്കാനാണു വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചു വിപുലമായ ക്യാംപെയിന്‍ സര്‍ക്കാര്‍ നടത്തിയത്. മയക്കുമരുന്നിനെതിരായ പൊതുബോധം സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരും. ഇത്തരം മാഫിയകള്‍ക്കെതിരേ ഒരു ദാക്ഷിണ്യവമില്ലാത്ത നടപടിയുണ്ടാകും. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ആത്മഹത്യാ പ്രവണത പൊതുസമൂഹം ഗൗരവമായി കാണണം. ഇതിനെതിരേ സര്‍ക്കാര്‍ തലത്തില്‍ നടപ്പാക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ കൂട്ടായ ആലോചനകളിലൂടെ തീരുമാനിക്കും.

ALSO READ: ക്രിസ്മസ്- ന്യൂ ഇയര്‍ ആഘോഷം; കേരള-തമിഴ്‌നാട് അതിര്‍ത്തി വനപ്രദേശത്ത് സംയുക്ത പരിശോധന

ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ കേരളവും അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ ഇതിനെ നേരിടാന്‍ എന്തു ചെയ്യാനാകുമെന്നു വിദഗ്ധ സമിതിയെവച്ചു വിശദ പഠനം നടത്തണമെന്നു പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ടി.കെ.എ. നായര്‍ അഭിപ്രായപ്പെട്ടു. കാര്‍ബണ്‍ ബഹിര്‍ഗമനം ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി, 2070ഓടെ കാര്‍ബണ്‍ രഹിത രാജ്യമാകാനുള്ള ശ്രമങ്ങള്‍ പൂര്‍ത്തിയാകും മുന്‍പേതന്നെ കേരളം ഈ നേട്ടം കൈവരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനമുണ്ടാക്കുന്ന പ്രശ്നങ്ങളെ അതീവ ഗൗരവത്തോടെയാണു സംസ്ഥാനം കാണുന്നതെന്നും ഇതിനായുള്ള പഠനങ്ങള്‍ക്കായി കമ്മിഷനെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന് മറുപടി നല്‍കി. കുറേക്കൂടി വിദഗ്ധരെ ഉള്‍പ്പെടുത്തി ഇതു വിപുലപ്പെടുത്തുന്നകാര്യം പരിഗണിക്കും.

ALSO READ: റെഡ്മി 13സി5ജിക്കൊപ്പം മാറ്റുരയ്ക്കാന്‍ പോക്കോ എം6 5ജി; വന്‍ വിലക്കുറവ്

കായികതാരങ്ങള്‍ക്കു സര്‍ക്കാര്‍ മേഖലയില്‍ ജോലി നല്‍കുന്ന സര്‍ക്കാര്‍ നടപടികളെ ബോക്സിങ് താരം ലേഖ യോഗത്തില്‍ അഭിനന്ദിച്ചു. പ്രതിവര്‍ഷം 50 കായികതാരങ്ങള്‍ക്കു സര്‍ക്കാര്‍ ജോലി നല്‍കുന്നതു മറ്റു സംസ്ഥാനങ്ങളില്‍ ഇല്ലാത്ത കാര്യമാണ്. ജോലിയില്‍ പ്രവേശിക്കുന്ന കായികതാരങ്ങള്‍ക്കു തുടര്‍ന്നു കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയാത്ത സാഹചര്യമുണ്ട്. ഇങ്ങനെയുള്ളവരെ മൂന്നു വര്‍ഷം കൂടി കായിക രംഗത്തു തുടരാന്‍ അനുവദിക്കണമെന്നും അവര്‍ പറഞ്ഞു. ഇക്കാര്യം പരിശോധിക്കാമെന്നു പ്രതികരിച്ചു.
സര്‍ക്കാര്‍ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളുടെ പാട്ടക്കുടിശിക ഒഴിവാക്കണമെന്നു വെട്ടുകാട് പള്ളി വികാരി ഫാ. എഡിസണ്‍ ആവശ്യപ്പെട്ടു. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ നന്നായി മുന്നോട്ടുകൊണ്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. പാട്ടക്കുടിശിക ചെറിയ തുകയാണെന്നും അതു കാലാകാലങ്ങളില്‍ കൊടുത്തുതീര്‍ക്കാവുന്നതേയുള്ളൂവെന്നും മറുപടിനല്‍കി. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പ്രയാസങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യും.

ALSO READ: “വിഷമിക്കേണ്ട, എല്ലാ മാസവും 23ാം തീയതി ഉണ്ടല്ലോ”; പിണറായിക്ക് മറുപടി കൊടുക്കാന്‍ പോയ കെ സുധാകരന് ട്രോളോട് ട്രോള്‍

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ടീച്ചേഴ്സ് സര്‍വീസ് കമ്മിഷന്‍ സ്ഥാപിക്കണമെന്നും സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങളും പ്രൊഫ. ഉമ്മന്‍ വര്‍ഗീസ് മന്നോട്ടുവച്ചു. ചിത്രാഞ്ജലി സ്റ്റുഡിയോ വിപുലീകരിക്കുകയും അതുവഴി തിരുവനന്തപുരത്തെ ഇന്ത്യയുടെ ചലച്ചിത്ര ആസ്ഥാനമാക്കി വളര്‍ത്തണമെന്നും പ്രശസ്ത സംവിധായകന്‍ ഷാജി എന്‍. കരുണ്‍ നിര്‍ദേശിച്ചു. ചിത്രാഞ്ജലി സ്റ്റുഡിയോയുടെ വിപുലീകരണത്തിന് 150 കോടിയുടെ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കുകയാണെന്നും ചലച്ചിത്ര ആസ്ഥാനമാക്കാനുള്ള ശ്രമങ്ങള്‍ക്കു സര്‍ക്കാരിന്റെ ഭാഗത്തുനിന്നു പൂര്‍ണ പിന്തുണ നല്‍കുമെന്നും യോഗത്തില്‍ വ്യക്തമാക്കി.

കേരളത്തിന്റെ ഭാവി വളര്‍ച്ചയ്ക്കായി കേരളീയം പരിപാടിയിലും നവകേരള സദസിലുമായി ലഭിച്ച നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ചു നടപ്പാക്കാന്‍ പ്രത്യേക സംവിധാനം സജ്ജമാക്കണമെന്നും ഈ ബജറ്റില്‍ അതു സംബന്ധിച്ചു പ്രഖ്യാപനം നടത്തണമെന്നും മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ. ജയകുമാര്‍ നിര്‍ദേശിച്ചു. ഇതു നല്ല അഭിപ്രായമാണെന്നും ഇതിന്റെ നടപടികള്‍ സര്‍ക്കാര്‍തലത്തില്‍ ആരംഭിച്ചിട്ടുണ്ടെന്നും അതിനോട് പ്രതികരിച്ചു.

ALSO READ: ഗവര്‍ണ്ണറും സുധാകരനും വിഡി സതീശനുമെല്ലാം ഒറ്റക്കെട്ടാണ്: എം വി ഗോവിന്ദന്‍ മാസറ്റര്‍

തിരുവനന്തപുരം ടെക്നോപാര്‍ക്കിലേക്കു കൂടുതല്‍ മള്‍ട്ടിനാഷണല്‍ കമ്പനികളെ കൊണ്ടുവരാനുള്ള ശ്രമം നടത്തണമെന്ന് അവിടുത്തെ ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനിയുടെ പ്രതിനിധി രാജീവ് കൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കെ-റെയില്‍ നടപ്പാക്കണമെന്നും കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനില്‍ കൂടുതല്‍ ട്രെയിനുകള്‍ക്കു സ്റ്റോപ്പ് അനുവദിക്കാനുള്ള ഇടപെടലുകള്‍ നടത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഐടി മേഖലയില്‍ മികച്ച നേട്ടം കൈവരിക്കാന്‍ സംസ്ഥാനത്തിനു കഴിഞ്ഞിട്ടുണ്ട്. നല്ല പൗരന്മാരെ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ഭാവി സമൂഹത്തിന്റെ മുന്നോട്ടുപോക്കിന് അത്യന്താപേക്ഷിതമാണെന്ന് സംഗീതജ്ഞ ഓമനക്കുട്ടി ടീച്ചര്‍ ചൂണ്ടിക്കാട്ടി. ഇതിനായി നഴ്സറി ക്ലാസുകള്‍ മുതല്‍ ആഴ്ചയില്‍ ഒന്ന് എന്ന നിലയില്‍ അവബോധ ക്ലാസുകള്‍ ആരംഭിക്കണമെന്നും അവര്‍ നിര്‍ദേശിച്ചു. ഗാര്‍ഹിക സോളാര്‍ പദ്ധതിക്കു കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നു മാധ്യമപ്രവര്‍ത്തകന്‍ ദീപു രവി അഭിപ്രായപ്പെട്ടു. നവകേരള സദസിന്റെ മാതൃകയില്‍ മന്ത്രിമാര്‍ മാസത്തിലൊരിക്കല്‍ പൊതുജനങ്ങളുമായി സംവദിക്കുന്ന സദസുകള്‍ തുടരണമെന്നായിരുന്നു വലിയപള്ളി ജമാഅത് പ്രസിഡന്റ് മണക്കാട് ഖാദര്‍ അഭിപ്രായപ്പെട്ടത്. താലൂക്ക് തലത്തില്‍ മന്ത്രിമാര്‍ പൊതുജനങ്ങളുമായി സംവദിക്കുന്ന സദസുകള്‍ സംഘടിപ്പിച്ചതു ചൂണ്ടിക്കാട്ടി, ഇനിയും ഇത്തരം പ്രവര്‍ത്തനങ്ങളുണ്ടാകുമെന്ന് അതിനോട് പ്രതികരിച്ചു. നവകേരള സദസിന് എല്ലാ ആശംസകളും നേരുന്നതായും ഇതുപോലൊരു പരിപാടി സംഘടിപ്പിക്കാന്‍ തയാറായത് അഭിമാനത്തോടെ കാണുന്നതായും നടന്‍ ഇന്ദ്രന്‍സ് പറഞ്ഞു. സ്വന്തമായി വീടില്ലാത്തവര്‍ക്കു വീട് നല്‍കുന്ന ലൈഫ് മിഷന്‍ മാതൃകാപരമാണെന്നു പത്മശ്രീ ഡോ. ജി. ശങ്കര്‍ പറഞ്ഞു.

ALSO READ: തൃഷയും മഞ്ജുവും ചെയ്ത വേഷങ്ങള്‍ വേണ്ടെന്ന് വെച്ചത് ഈ താരം; വമ്പന്‍ ചിത്രങ്ങളോട് നോ പറഞ്ഞ് യുവനടി

ചലച്ചിത്ര മേഖലയുടെ സുഗമമായ മുന്നോട്ടുപോക്കിന് കൂടുതല്‍ ആളുകളെ തിയേറ്ററിലേക്ക് ആകര്‍ഷിക്കണമെന്നും അതിനായി തിയേറ്റര്‍ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കണമെന്നും നടന്‍ സുധീര്‍ കരമന നിര്‍ദേശിച്ചു. കലാകാരന്മാരെ ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ സഹായത്തിനുള്ള ഫാസ്റ്റ് ട്രാക് സംവിധാനം സജ്ജമാക്കണമെന്നായിരുന്നു നര്‍ത്തകി താരാ കല്യാണിന്റെ നിര്‍ദേശം. സംസ്ഥാനത്ത് ടൂറിസം മേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി മുന്നോട്ടുകൊണ്ടുപോകണമെന്നു ടൂറിസം മേഖലയെ പ്രതിനിധീകരിച്ച് ഇ.എന്‍. നജീബ് പറഞ്ഞു. ഏതു പ്രതിസന്ധി വളര്‍ന്നു വന്നാലും ശക്തമായി നേരിട്ട്, പദ്ധതികളുടെയാകെ പൂര്‍ത്തീകരണത്തിനും നാടിന്റെ മുന്നോട്ടു പോക്കിനുമായി കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ മുന്നേറുന്നതിനുള്ള ജനപിന്തുണയാണ് ഈ ബഹുജന സംവാദ പരിപാടിയിലൂടെ സര്‍ക്കാര്‍ തേടിയത്. ആ പിന്തുണയാണ് വന്‍പിച്ച പങ്കാളിത്തത്തിലൂടെ കേരള ജനത നല്‍കിയത്. ഈ യാത്രയുടെ അനുഭവം, തുടര്‍ന്നുള്ള മുന്നേറ്റത്തിന് വര്‍ധിച്ച ഊര്‍ജ്ജം പകരുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News