ഹർഷിത് റാണയ്ക്ക് പകരക്കാരനായി നവ്ദീപ് സൈനിയെ ടീമിലെത്തിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

saini

ഐപിഎൽ 2026 സീസണിന് മുന്നോടിയായി മുൻ ഇന്ത്യൻ പേസർ നവ്ദീപ് സൈനിയെ ടീമിലെത്തിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. പരിക്കിനെ തുടർന്ന് പുറത്തായ ഹർഷിത് റാണയുടെ പകരക്കാരനായാണ് സൈനി ടീമിലെത്തുന്നത്.റാണയ്ക്കു പുറമെ മതീഷ പാതിരാണ ആകാശ്ദീപ് തുടങ്ങിയ ബൗളർമാരെ പരിക്ക് മൂലം നഷ്‌ടമായ കൊൽക്കത്തയ്ക്ക് സൈനി ടീമിലെത്തുന്നത് ആശ്വാസമാണ്. നേരത്തെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു, രാജസ്‌ഥാൻ റോയൽസ് എന്നെ ടീമുകളാക്കായി കളിച്ചിട്ടുള്ള താരത്തെ ഇത്തവണ ലേലത്തിൽ ആരും വാങ്ങിയിരുന്നില്ല.

Also read: പരിക്കേറ്റ എല്ലിസിനു പകരം ജോൺസണെ പാളയത്തിലെത്തിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്

അതേസമയം ഗുജറാത്ത് ടൈറ്റൻസ് പൃഥ്വിരാജ് യാറയ്ക്ക് പകരം പേസർ കുൽവന്ത് ഖെജ്രോളിയയെ ടീമിൽ ഉൾപ്പെടുത്തി. ലീഗ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രമുഖ കളിക്കാർ പരിക്ക് മൂലമോ മറ്റു കാരണങ്ങൾ മൂലമോ പിന്മാറുന്നത് ഫ്രാൻഞ്ചൈസികൾക്ക് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. നേരത്തെ പരിക്കേറ്റ എല്ലിസിനു പകരം പേസ് ബൗളർ സ്പെൻസർ ജോൺസണെ ഐപിഎൽ സീസൺ ആരംഭിക്കുന്നതിന് മുമ്പേ ചെന്നൈ സൂപ്പർ കിംഗ്സ് പാളയത്തിലെത്തിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News