നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അപ്പീലില്‍ വിധി നാളെ

naveen babu

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ടുള്ള അപ്പീലില്‍ ഹൈക്കോടതി നാളെ വിധി പറയും. നവീന്‍ ബാബുവിന്റെ ഭാര്യ കെ മഞ്ജുഷയുടെ അപ്പീലില്‍ ജസ്റ്റിസുമാരായ പി ബി സുരേഷ്‌കുമാര്‍, ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പറയുക. സിബിഐ അന്വേഷണമാവശ്യപ്പെട്ടുള്ള മഞ്ജുഷയുടെ ഹര്‍ജി നേരത്തെ സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരെയാണ് അപ്പീല്‍ നല്‍കിയത്. നവീന്‍ ബാബുവിന്റേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും പൊലീസ് അന്വേഷണം തൃപ്തികരമല്ലാത്തതിനാല്‍ സിബിഐ അന്വേഷണം വേണമെന്നുമാണ് അപ്പീലിലെ ആവശ്യം.

ALSO READ: പാലക്കാട് വിദ്യാര്‍ത്ഥികളുടെ സംഘര്‍ഷം; വിശദീകരണവുമായി പ്രധാനാധ്യാപകന്‍

നവീന്‍ ബാബുവിന്റേത് ആത്മഹത്യയല്ല , കൊലപാതകമാണെന്നും അതിനാല്‍ സി ബി ഐ അന്വേഷണം വേണമെന്നുമായിരുന്നു ഹര്‍ജിക്കാരിയുടെ ആവശ്യം. ഭരണസ്വാധീനമുള്ളവര്‍ പ്രതികളായതിനാല്‍ പൊലീസ് അന്വേഷണം തൃപ്തികരമല്ല എന്നുമായിരുന്നു വാദം. എന്നാല്‍ സി ബി ഐ അന്വേഷണ ആവശ്യം അന്ന് കോടതി തള്ളി. പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ യാതൊരു അപാകതയും കോടതി കണ്ടെത്തിയില്ല.

ALSO READ: ആകാശ് വീണ്ടും പുറത്ത്, മരണം വരെ തന്റെ പിന്‍ഗാമിയെ പ്രഖ്യാപിക്കില്ല; കടുത്ത തീരുമാനവുമായി മായാവതി

ഈ സാഹചര്യത്തില്‍ കണ്ണൂര്‍ ഡിഐജി യുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണം തുടരാമെന്ന് കോടതി വ്യക്തമാക്കി. എസ്ഐടി അന്വേഷണം സ്വതന്ത്രമായിരിക്കണമെന്നും കുടുംബത്തിന്റെ ആശങ്ക പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. കരട് കുറ്റപത്രം ഡിഐജി പരിശോധിച്ച ശേഷം ഡിഐജിയുടെ അനുമതിയോടെ മാത്രമേ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാവു എന്നും കോടതി നിര്‍ദേശം നല്‍കി. അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന സി ബി ഐ നിലപാടും കോടതി മുഖവിലക്കെടുത്തില്ലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News