ഏറ്റവും മനോഹര വിമാനത്താവളങ്ങളുടെ പട്ടികയിൽ നവി മുംബൈയും ഗുവാഹത്തിയും; നേട്ടം പ്രിക്സ് വെർസൈൽസ് ആഗോള പുരസ്കാരത്തിലൂടെ

ലോകത്തിലെ ഏറ്റവും മനോഹരമായ എയർപോർട്ടുകളുടെ പട്ടികയിൽ ഇടം പിടിച്ച് അദാനി ഗ്രൂപ്പിന്‍റെ നവി മുംബൈ ഇന്‍റർനാഷണൽ എയർപോർട്ടും ഗുവാഹത്തിയിലെ ലോകപ്രിയ ഗോപിനാഥ് ബോർഡോലോയ് ഇന്‍റർനാഷണൽ എയർപോർട്ടും.

പ്രശസ്തമായ പ്രിക്സ് വെർസൈൽസ് ആർക്കിടെക്ചർ ആൻഡ് ഡിസൈൻ രാജ്യാന്തര അവാർഡ് സ്വന്തമാക്കി കൊണ്ടാണ് ഇരു എയർപോർട്ടുകളും പട്ടികയിൽ ഇടം നേടിയത്. വാസ്തുവിദ്യ, രൂപകൽപ്പന എന്നിവയുടെ മികവുകള്‍ക്ക് 2015 മുതൽ നൽകുന്ന വാർഷിക ആഗോള അവാർഡാണ് പ്രിക്സ് വെർസൈൽസ്. വര്‍ഷാവസാനം പാരീസിലെ യുനെസ്കോ ആസ്ഥാനത്താണ് പുരസ്കാര വിതരണം.

also read; എഐ ഡാറ്റാ സെന്ററുകൾക്കായി അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ കൈകോർത്ത് അദാനി ​ഗ്രൂപ്പും ജബലിയും

പുതുതായി ആരംഭിക്കുന്ന വിമാനത്താവളങ്ങളും ടെർമിനലുകളും, പരമ്പരാഗത രൂപകൽപ്പനയ്ക്ക് പുറമെ വ്യതിരിക്തമായ വാസ്തുവിദ്യയുടെ അപൂർവ സമന്വയം ഉൾക്കൊള്ളിക്കുന്ന സമകാലിക സൃഷ്ടികൾക്കാണ് അവാർഡ് നല്‍കുക. താമരയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട വാസ്തുവിദ്യ, രൂപകൽപ്പന, സാങ്കേതികവിദ്യയുടെയും കലയുടെയും സംയോജനം എന്നിവയ്ക്കാണ് നവി മുംബൈ വിമാനത്താവളത്തിന്‍റെ ഒന്നാം ടെര്‍മിനലിന് അംഗീകാരം. ആധുനിക ആഗോള സമ്പദ്‌വ്യവസ്ഥയിലേക്ക് ഇന്ത്യയെ നയിക്കുന്ന ലോകോത്തര ഗേറ്റ്‌വേയാണ് ഈ ടെര്‍മിനല്‍.

ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ രണ്ടാം ടെർമിനലിൽ വാസ്തുവിദ്യയുടെ ആകർഷണത മുള ഓർക്കിഡാണ്. ഗുവാഹത്തിയുടെ ജൈവവൈവിധ്യത്തെ ആദരിക്കുന്നതിന് വേണ്ടിയാണ് ടെര്‍മിനലിന് ഈ മാതൃക സ്വീകരിച്ചത്. ചൈനയിലെ ഗ്വാങ്‌ഷൂ, ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട് ആം മെയിൻ, കംബോഡിയയിലെ കണ്ടൽ സ്റ്റുയെങ്, അമേരിക്കയിലെ പിറ്റ്സ്ബർഗ്, സാൻ ഡീഗോ എന്നിവയാണ് പ്രിക്സ് വെർസൈൽസ് പുരസ്കാരം നേടിയ മറ്റ് വിമാനത്താവളങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News