നവോദയ സാംസ്‌കാരിക വേദി മലേഷ്യയുടെ പ്രതിനിധി സമ്മേളനം ക്വാലാലംപൂരില്‍ നടന്നു

പ്രവാസി മേഖലയിലെ സാംസ്‌കാരിക, ജീവകാരുണ്യ, സാമൂഹ്യ ക്ഷേമ മേഖലകളില്‍ ശ്രദ്ധേയമായ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കിയ നവോദയ സാംസ്‌കാരിക വേദി മലേഷ്യയുടെ പ്രതിനിധി സമ്മേളനം നടന്നു. മെയ് ഒന്നിന് ക്വാലാലംപൂരില്‍വെച്ചാണ് പരിപാടി നടന്നത്. സമ്മേളനം നവോദയ മലേഷ്യ കോര്‍ഡിനേറ്റര്‍ ബാദുഷ ഉദ്ഘാടനം ചെയ്തു.

മണ്‍സൂര്‍ മദീന സ്വാഗതവും സതീഷ് അധ്യക്ഷനുമായിരുന്നു. ജനറല്‍ സെക്രട്ടറി ഷഹീര്‍ പൂമരം പ്രവര്‍ത്തന റിപ്പോര്‍ട്ടും മൊയ്‌നു വെട്ടിപ്പുഴ സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ലോക കേരളസഭ അംഗമായ ആത്മേഷ് പച്ചാട്ടിന് നവോദയ മലേഷ്യയുടെ ഉപഹാരം കോര്‍ഡിനേറ്റര്‍ മൊയ്‌നു വട്ടിപ്പുഴ കൈമാറി. സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഷെഫി മതിലകം, നസീര്‍ വൈലത്തൂര്‍, ആത്മേഷ് പച്ചാട്ട് എന്നിവര്‍ സംസാരിച്ചു. 27 അംഗ സെന്‍ട്രല്‍ കമ്മിറ്റിയെയും 15 എക്‌സിക്യൂട്ടീവിനെയും സമ്മേളനം തെരഞ്ഞെടുത്തു.

രക്ഷാധികാരി
ബാദുഷ
മൊയ്നു വെട്ടിപ്പുഴ

പ്രസിഡന്റ്
സതീഷ് രാംബേത്ത്

സെക്രട്ടറി
മന്‍സൂര്‍ മദീന

ട്രഷറര്‍
ഷെരീഫ് തിരൂര്‍

ജോയിന്റ് സെക്രട്ടറി
സൂഫിയാന്‍ വണ്ടൂര്‍
രാജേഷ് കാഞ്ഞിരക്കാടന്‍

വൈസ് പ്രസിഡന്റ്
ഷെഫി മതിലകം
അനൂപ് ഇ.വി

എക്‌സിക്യൂട്ടീവ്
ഷഹീര്‍ പൂമരം
ഫൈസല്‍ ട്രിയാങ്
ഉമേഷ് അഞ്ചാംപുര
ആത്മേഷ് പച്ചാട്ട്
സലിം റെയാന്‍
ഷരീഫ് മസ്ഹര്‍
പ്രസീന്‍ രസ
ഷജീല്‍ പഞ്ചാരമൂല

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here