ഞങ്ങള് പിരിഞ്ഞിട്ടൊന്നുമില്ല, വിമർശകർക്ക് ഒരു ചിത്രം കൊണ്ട് നവ്യ നായർ കൊടുത്ത മറുപടി വൈറൽ

നടി നവ്യ നായരുമായി ബന്ധപ്പെട്ട് ധാരാളം ഗോസിപ്പുകളും അഭ്യൂഹങ്ങളുമാണ് മലയാള സിനിമാ ലോകത്ത് തുടർന്നുകൊണ്ടിരിക്കുന്നത്. നടിയും ഭർത്താവും തമ്മിൽ പിരിഞ്ഞെന്നും മറ്റും സമൂഹ മാധ്യമങ്ങളിൽ വിവാദങ്ങൾ ഉടലെടുത്തിരുന്നു. ഇപ്പോഴിതാ എല്ലാ വിവാദങ്ങൾക്കും മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.

ALSO READ: മന്ത്രി കെ രാധാകൃഷ്ണനെ അനുകൂലിച്ചതിന് എന്നെ തെറിവിളിച്ചവരോട് എനിക്കും ചിലത് പറയാനുണ്ട്: സുബീഷ് സുധി

ഇൻസ്റ്റഗ്രാമിൽ ഭർത്താവിനും മകനും ഒപ്പമുള്ള ചിത്രമാണ് നവ്യ നായർ എല്ലാ വിവാദങ്ങൾക്കും മറുപടിയായി നൽകിയത്. ഈ ചിത്രം തന്നെയാണ് ഏറ്റവും വലിയ മറുപടിയെന്നാണ് സമൂഹ മാധ്യമങ്ങളിൽ പലരും കമന്റായി രേഖപ്പെടുത്തുന്നത്. ഇരുവരും പിരിഞ്ഞെന്നുള്ള വാർത്തയിൽ ഇപ്പോൾ കൃത്യത വന്നില്ലേ എന്നും പലരും ഈ പോസ്റ്റിന് താഴെ ചോദിക്കുന്നുണ്ട്.

ALSO READ: തൃഷയും മലയാളത്തിലെ യുവ സംവിധായകനും വിവാഹിതരാകുന്നു? റിപ്പോർട്ടുകൾ പുറത്തുവിട്ട് ദേശീയ മാധ്യമങ്ങൾ

കുറച്ച് കാലങ്ങളായി നടി ഭർത്താവുമൊത്തുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവക്കാത്തതിന്റെ പേരിൽ പല ഫേസ്ബുക് അമ്മാവന്മാരും ധാരാളം മോശം കമന്റുകൾ പങ്കുവെച്ചിരുന്നു. ഈ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് നടിയുടെ പുതിയ പോസ്റ്റ് വന്നിരിക്കുന്നത്. നിരവധി കമന്റുകളാണ് പോസ്റ്റിന് ഇതിനോടകം ലഭിച്ചിരിക്കുന്നത്. വിവാദങ്ങൾ പറഞ്ഞു നടക്കുന്നവർക്ക് ഈ പോസ്റ്റ് മറുപടിയാണ്, കുറച്ചു പേരുടെ ഉറക്കം പോയി കിട്ടി, എന്തൊക്കെയാ മാപ്രകൾ പറഞ്ഞുണ്ടാക്കിയത് തുടങ്ങി കമന്റുകൾ നീണ്ടുപോകുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News