കാര്യമായ ആരോഗ്യപ്രശ്‌നമില്ല; നവ്യ നായര്‍ ആശുപത്രി വിട്ടു

നടി നവ്യ നായര്‍ക്ക് സാരമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് അമ്മ വീണ. നവ്യ സുഖം പ്രാപിച്ചുവരികയാണ്.ആശുപത്രിയിൽ നിന്നും തിങ്കളാഴ്ച വെകിട്ട് ഡിസ്ചാർജ്ജ് ആകും എന്നും നവ്യയുടെ  അമ്മ കൈരളി ഓണ്‍ലൈനിനോട് പറഞ്ഞു. അതേസമയം, ഫുഡ് പോയിസണിനെ തുടര്‍ന്നാണ് നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വിവരം.

Also Read- നവ്യാ നായർ ആശുപത്രിയിൽ

സുഹൃത്തും നടിയുമായ നിത്യാ ദാസ് നവ്യയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച വിവരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പോസ്റ്റ് ചെയ്തതോടെയാണ് നടി ആശുപത്രിയിലാണെന്ന വിവരം പുറത്തറിയുന്നത്. ‘വേഗം സുഖം പ്രാപിക്കട്ടെ’ എന്ന കുറിപ്പോടെയാണ് നിത്യ സ്‌റ്റോറി പങ്കുവെച്ചത്. നവ്യ നായരും നിത്യയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ഷെയര്‍ ചെയ്തിരുന്നു.ഇതിന് പിന്നാലെ നടിയുടെ ആരോഗ്യവിവരം അന്വേഷിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

പുതിയ ചിത്രമായ ജാനകി ജാനേ എന്ന ചിത്രത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരിയില്‍ എത്താന്‍ ഇരിക്കവെയാണ് നവ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം പരിപാടിക്ക് എത്തിച്ചേരാന്‍ കഴിയില്ലെന്ന വിവരം മുമ്പ് നവ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. നവ്യ നായര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കാതെ വന്നതോടെ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News