പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ്; ഭൂരിപക്ഷമില്ലാതെ വിജയം പ്രഖ്യാപിച്ച് നവാസ് ഷെരീഫ്

പൊതു തെരഞ്ഞെടുപ്പ് നടന്ന പാകിസ്ഥാനില്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് തന്റെ പാര്‍ട്ടിയാണ് വിജയിച്ചതെന്ന പ്രഖ്യാപനവുമായി രംഗത്തെത്തി. പാകിസ്ഥാന്‍ മുസ്ലീം ലീഗ് നവാസിനാണ് തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടാന്‍ കഴിഞ്ഞതെന്നാണ് നവാസ് ഷെരീഫിന്റെ അവകാശവാദം.

ALSO READ:  പിഎസ്‌സി പരീക്ഷയിൽ ആൾമാറാട്ടശ്രമം; പ്രതികൾ കോടതിയിൽ കീഴടങ്ങി

പാകിസ്ഥാന്റെ നിലവിലെ പ്രശ്‌നങ്ങളില്‍ നിന്നും മുക്തി നേടാന്‍ ശക്തമായ ഇടപെടലുകളും നടപടികളുമാണ് ഉണ്ടാവേണ്ടതെന്നും നവാസ് ഷെരീഫ് പറഞ്ഞു. മുഴുവന്‍ സീറ്റുകളിലെയും വോട്ടെണ്ണല്‍ ഇനിയും പൂര്‍ത്തിയാവാത്ത സാഹചര്യത്തിലാണ് എത്ര സീറ്റുകളില്‍ ജയിച്ചെന്നു പോലും വ്യക്തമാക്കാതെയുള്ള അവകാശവാദം നവാസ് ഉന്നയിച്ചിരിക്കുന്നത്.

ALSO READ:  അവര്‍ തന്നെ പോലെ തന്റെ അയല്‍ക്കാരനെയും സ്‌നേഹിച്ചു; കാന്‍സറിനോട് മല്ലിടുന്ന നാലുവയസുകാരന് ഇത് ‘സ്‌പെഷല്‍ ക്രിസ്മസ്’

തന്റെ ഡെപ്യൂട്ടിമാര്‍ ഉടന്‍ തന്നെ മറ്റു രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി സഖ്യകക്ഷികളെ ഉറപ്പിച്ച് ഭരണത്തിലേറുമെന്നും നവാസ് ഷെരീഫ് പറഞ്ഞു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെ പാര്‍ട്ടിയുമായി ചര്‍ച്ച നടത്തുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് നവാസ് ഷെരീഫ് അത് സ്ഥിരീകരിച്ചത്. 265ല്‍ 90 സീറ്റുകളും തങ്ങളുടെ പാര്‍ട്ടികാണെന്ന ആത്മവിശ്വാസത്തിലാണ് പിഎംഎല്‍- എന്നുകാര്‍.

ALSO READ: മോട്ടോ ജി04 ഇന്ത്യയിലെ ലോഞ്ച് തീയ്യതി പ്രഖ്യാപിച്ചു; ഉൾപ്പെടുത്തിയത് ആകർഷകമായ ഫീച്ചറുകൾ

156 ദേശീയ അസംബ്ലി സീറ്റുകളിലേക്കാണ് ഫലം പ്രഖ്യാപിച്ചിരിക്കുന്നത്. ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ പിന്തുണയുള്ള സ്ഥാനാര്‍ത്ഥികള്‍ ഇതുവരെ 62 സീറ്റുകള്‍ നേടിയപ്പോള്‍ നവാസ് ഷെരീഫിന്റെ പാകിസ്ഥാന്‍ മുസ്ലീം ലീഗ് 46 സീറ്റുകള്‍ നേടി. 110 സീറ്റുകളുടെ ഫലം ഇനിയും ബാക്കിയുണ്ട്, സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഏതൊരു പാര്‍ട്ടിക്കും 169 സീറ്റുകള്‍ ആവശ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News