“എൻ മുഖം കൊണ്ട എൻ ഉയിർ… എൻ ഗുണം കൊണ്ട…..എൻ ഉലഗ്”;മക്കളുടെ പിറന്നാൾ ആഘോഷമാക്കി നയൻസും വിക്കിയും

തെന്നിന്ത്യൻ സൂപ്പർ താരം നയൻ‌താര സംവിധായകൻ വിഘ്‍നേശ് ശിവന്റെയും നടി നയൻതാരയുടെയും മക്കള്‍ പ്രേക്ഷകര്‍ക്ക് ഇപ്പോൾ പരിചിതരാണ്. ഉയിര്‍, ഉലകം എന്നാണ് നയൻതാരയുടെ മക്കളുടെ പേര്. നേരത്തെ നയൻതാര ഉയിരിന്റെയും ഉലകത്തിന്റെയും ഫോട്ടോകള്‍ പങ്കുവെച്ചിരുന്നെങ്കിലും മുഖം വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഒന്നാം പിറന്നാളിന് മക്കളുടെ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത് മുഖം വെളിപ്പെടുത്തിയിട്ടാണ്. ഇരുവരും സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്ത പിറന്നാൾ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഇരട്ടക്കുട്ടികളായ ഉയിരിന്റെയും ഉലകത്തിന്റെയും പിറന്നാൾ ആഘോഷമാക്കുകയാണ് നയൻതാരയും വിഘ്നേഷ് ശിവനും. മലേഷ്യയിലാണ് മക്കളുടെ ജന്മദിനം താരദമ്പതികൾ ആഘോഷിച്ചത്.

also read :ഡ്രൈവറില്ലാത്ത ടാക്‌സികള്‍ അടുത്തമാസം മുതൽ ദുബായ് നഗരത്തിൽ

“എൻ മുഖം കൊണ്ട എൻ ഉയിർ… എൻ ഗുണം കൊണ്ട … എൻ ഉലഗ് (രുദ്രൊനീല്‍ എൻ ശിവ, ദൈവിക് എൻ ശിവ എന്നുമാണ് യഥാര്‍ഥ പേര്) ഈ വരികളും ഞങ്ങളുടെ ചിത്രങ്ങളും ഒരുമിച്ച് പോസ്റ്റുചെയ്യാൻ വളരെക്കാലമായി കാത്തിരിക്കുന്നു . എന്റെ പ്രിയപ്പെട്ട ആൺകുട്ടികൾക്ക് ജന്മദിനാശംസകൾ. ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നതിനും സന്തോഷം നൽകുന്നതിനും നന്ദി. നിങ്ങൾ പോസിറ്റിവിറ്റിയും അനുഗ്രഹങ്ങളും കൊണ്ടുവന്നു, ഈ 1 വർഷം മുഴുവനും ജീവിതകാലം മുഴുവൻ വിലമതിക്കാനുള്ള നിമിഷങ്ങളാൽ നിറഞ്ഞിരിക്കുന്നു! നിങ്ങളാണ് ഞങ്ങളുടെ ലോകവും ഞങ്ങളുടെ അനുഗ്രഹീത ജീവിതവും,” ചിത്രങ്ങൾ ഷെയർ ചെയ്ത് വിക്കിയും നയനും കുറിച്ചതിങ്ങനെ.

നയൻതാരയ്‍ക്കും വിഘ്‍നേശ് ശിവനും ഇരട്ടക്കുട്ടികളാണ്. വാടക ഗര്‍ഭപാത്രത്തിലൂടെയായിരുന്നു കുഞ്ഞുങ്ങളുടെ ജനനം. വിഘ്‍നേശ് ശിവനാണ് രണ്ട് കുട്ടികള്‍ തനിക്കും നയൻതാരയ്‍ക്കും ജനിച്ചതായി വെളിപ്പെടുത്തിയത്. നയൻതാരയുടെയും വിഘ്‍നേശ് ശിവന്റെയും ആഘോഷപൂര്‍മായ വിവാഹം 2022 ജൂണ്‍ ഒമ്പതിനാണ് നടന്നത്.

also read ;വന്ദേ ഭാരതിന് തലശ്ശേരിയില്‍ സ്റ്റോപ്പ് വേണം; കേന്ദ്രമന്ത്രിക്ക് കത്തയച്ച് എ എന്‍ ഷംസീര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News