എന്‍ ഉയിരോട ആധാരം നീങ്കള്‍താനേ…വിവാഹവാര്‍ഷിക ദിനത്തില്‍ മക്കള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നയന്‍താരയും വിഘ്‌നേഷും

വിവാഹവാര്‍ഷിക ദിനത്തില്‍ മക്കള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നയന്‍താരയും വിഘ്‌നേഷ് ശിവനും. നയന്‍താര ഇരട്ടക്കുട്ടികളായ ഉയിരിനെയും ഉലകത്തെയും നെഞ്ചോടു ചേര്‍ത്തു പിടിച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് വിഘ്‌നേഷ്ശിവ സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചിരിക്കുന്നത്.കുഞ്ഞുങ്ങളെ മാറോടണച്ചുള്ള നയന്‍താരയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

‘ഒരുപാട് നിമിഷങ്ങള്‍ ഒത്തുച്ചേര്‍ന്ന ഒരു വര്‍ഷം. ഉയര്‍ച്ചകളും താഴ്ച്ചകളും. പരീക്ഷണങ്ങള്‍ നേരിടേണ്ടി വന്ന സമയങ്ങള്‍. എന്നാല്‍ തിരിച്ചു വീട്ടിലേക്കെത്തുമ്പോള്‍ സ്‌നേഹം നിറഞ്ഞ എന്റെ കുടുംബം മുന്നോട്ട് പോകാനായി ഒരുപാട് ആത്മവിശ്വാസം നല്‍കി. എന്റെ ഉയിരിനും ഉലകത്തിനുമൊപ്പം എല്ലാം ഞാന്‍ ചേര്‍ത്തു നിര്‍ത്തി. കുടുംബം നല്‍കുന്ന കരുത്താണ് എല്ലാം വ്യത്യസ്തമാക്കുന്നത്. എനിക്കു ചുറ്റുമുള്ള നല്ല മനുഷ്യര്‍ക്ക് നല്ലൊരു ജീവിതം നല്‍കാന്‍ ഞാനും ശ്രമിക്കും,” വിഘ്‌നേഷ് കുറിച്ചു.

2022 ജൂണ്‍ 9നായിരുന്നു ഇവരുടെ വിവാഹം. പഠാന് ശേഷം ഷാറുഖ് ഖാന്‍ നായകനാകുന്ന ജവാന്‍ സിനിമയാണ് നയന്‍താരയുടെ പുതിയ റിലീസ്. തമിഴ് സംവിധായകനായ അറ്റ്‌ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News