നടി നയൻതാരക്കെതിരെ അശ്ലീല പരാമർശവുമായി എഐഎഡിഎംകെ എംപി

nayanthara aiadmk mp

തെന്നിന്ത്യൻ നടി നയൻതാരക്കെതിരെ അശ്ലീല പരാമർശവുമായി എഐഎഡിഎംകെ എംപി സി വി ഷൺമുഖം. തമിഴ്നാട് ജനതയോട് അവരുടെ സ്വപ്നങ്ങൾ പങ്ക് വയ്ക്കാൻ ഈ അടുത്തിടെ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആവശ്യപ്പെട്ടിരുന്നു. അതിന്റെ പശ്ചാത്തലത്തിൽ എം കെ സ്റ്റാലിനെ പരിഹസിക്കുന്നതിനിടയിലാണ് എംപി നടിയെ ഉദാഹരണമായെടുത്ത് അപഹസിച്ചത്.

തനിയ്ക്ക് നയൻതാരയെ വിവാഹം കഴിക്കണമെന്ന് ആ​ഗ്രഹം പറഞ്ഞാൽ നടത്തി തരുമോ എന്നാണ് നേതാവ് പൊതു വേദിയിൽ ആവശ്യപ്പെട്ടത്. തമിഴ്നാട്ടിലെ സ്ത്രീകൾക്ക് കൂടുതൽ സുരക്ഷ ആവശ്യപ്പെട്ട് പാർട്ടി നടത്തിയ പ്രതിഷേധത്തിനിടയിലാണ് നേതാവ് ഈ പരാമർശം നടത്തിയത്.
മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിന്റെ ആത്മകഥയായ അ​ഗ്നിച്ചിറകുകളിൽ പറയുന്നതുപോലെ സ്വപ്നം കാണാൻ ആവസ്യപ്പെട്ടു. സ്റ്റാലിൻ സ്വപ്നങൾ പങ്ക് വയ്ക്കാൻ പറഞ്ഞു. എങ്കിൽ നയൻതാരയെ എനിക്ക് വിവാഹം കഴിയണമെന്ന് പറഞ്ഞാൽ സ്റ്റാലിൻ അത് നടത്തി തരുമോ എന്നായിരുന്നു എംപി ചോദിച്ചത്. പരാമർശം കേട്ടപ്പോൾ മറ്റ് നേതാക്കളും ചിരിച്ചു കൊണ്ട് പിന്തുണ അറിയിക്കുകയായിരുന്നു.

Also read : ഡബ്ബിങിലാണ്…; ‘പേട്രിയറ്റ്’ വിശേഷം പങ്കുവെച്ച് മമ്മൂട്ടി

വിവാദ പരാമർശത്തിന് പിന്നാലെ വിവധ കോണുകളിൽ നിന്ന് കടുത്ത വിമർശനങ്ങളും എതിർപ്പുകളും ഉയർന്നിട്ടുണ്ട്. എംപിക്കെതിരെ പൊലീസ് കേസെടുക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News