സിനിമ ചെയ്യുന്നില്ലെന്ന് തീരുമാനിച്ച് നയൻതാര; തിരിച്ചു വരാൻ കാരണം ഇത്… കഥ ഇങ്ങനെ

nayanthara films

തെന്നന്ത്യൻ സിനിമാ ലോകത്തെ മികച്ച നടിമാരിൽ ഒരാളാണ് നയൻതാര. നിരവധി ആരാധകരുള്ള നടിയുടെ സിനിമകളും എല്ലാം വ്യത്യസ്തമാണ്. നായികാ പ്രാധാന്യമുള്ള സിനിമകളാണ് ഇപ്പോൾ കൂടുതലായി നയൻതാര ചെയ്യാറ് എന്നാൽ ഇടക്കാലത്ത് സിനിമയിൽ നിന്നും വിട്ടു നിന്ന നയൻതാര ഇനി സിനിമ ചെയ്യുന്നില്ലെന്ന തീരുമാനം എടുത്തിരുന്നു.

സിനിമകളിൽ നിന്ന് മാറി നിന്നത് ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന തീരുമാനത്തിന്റെ ഭാ​ഗമായാണ്. എന്നാൽ പിന്നീട് രാജാ റാണിയിലൂടെയാണ് നയൻതാര സിനിമയിലേക്ക് തിരിച്ചു വന്നത്. ഇതിന് പിന്നിലെ കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് നടൻ ആര്യ. നടൻ കാരണമാണ് നയൻതാര വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയത്. രാജാ റാണിയിൽ മറ്റ് പലരേയും നോക്കിയിരുന്നെങ്കിലും ആരും കഥാപാത്രത്തിന് ശരിയായിരുന്നില്ലെന്നും പിന്നീട് നയൻതാരയെ താൻ സമീപിക്കുകയായിരുന്നുവെന്നും ആര്യ പറയുന്നു.

Also read: അന്ന് ചിദംബരം വെറും ‘ബാലൻ’, ഇന്ന് അതിശയിപ്പിക്കുന്ന മൂന്നാം സിനിമയുമായി എത്തിയിരിക്കുന്നു; ‘ബാലന്’ കൈയടിച്ച് സത്യൻ അന്തിക്കാട്

സിനിനയിലേക്ക് തിരിച്ചു വരാൻ താത്പര്യമുണ്ടെങ്കിൽ ഈ സിനിമ പരി​ഗണിക്കാമെന്നായിരുന്നു ആ​ര്യ നയൻതാരയോട് പറഞ്ഞത്. രാജാറാണിയുടെ പ്രത്യേകതയെപ്പറ്റിയും നടൻ പറയുന്നു. സിനിമയിൽ രണ്ട് നായികമാരുള്ളതിനാൽ തന്നെ പല പ്രധാനപ്പെട്ട നടികൾക്കും അങ്ങനെ ഒരു കഥാപാത്രം ചെയ്യാൻ ബുദ്ധിമുട്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News