ഫഹദിന്റെ പിറന്നാള്‍ ദിനത്തില്‍ നസ്രിയ പങ്കുവച്ചത് മമ്മൂക്കയെടുത്ത ചിത്രം

നടന്‍ ഫഹദ് ഫാസിലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഭാര്യയും നടിയുമായ നസ്രിയ. ഫഹദിനൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന ഒരു ചിത്രത്തോടെയാണ് നസ്രിയ ആശംസ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ഫഹദിന് ഇന്ന് 41-ാം ജന്മദിനമാണ്.

ഷാനു നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു, നിങ്ങള്‍ വജ്രം പോലെ തിളങ്ങുന്നു. നിങ്ങളെ പോലെ ആരുമില്ല, നിങ്ങളുടെ നല്ല കാലം വരാനിരിക്കുന്നതെയുള്ളൂ. ഞങ്ങള്‍ നിന്നെ സ്‌നേഹിക്കുന്നു. ഹൃദയ ചിഹ്നത്തോടെ നസ്രിയ എഴുതിയിരിക്കുന്നു.

പോസ്റ്റിലെ മറ്റൊരു ശ്രദ്ധേയമായ കാര്യം ഈ ചിത്രം എടുത്തത്  മമ്മൂട്ടി ആണെന്നുള്ളതാണ്. ചിത്രത്തിന് നടന്‍ മമ്മൂട്ടിക്കാണ് നസ്രിയ കടപ്പാട് വെച്ചിരിക്കുന്നത്. ഏറ്റവും പ്രിയപ്പെട്ട മമ്മൂക്ക എടുത്ത ചിത്രം എന്നായിരുന്നു ചിത്രത്തിന് കടപ്പാട് നല്‍കി നസ്രിയ കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News