ഈ നിമിഷത്തിനായി എന്തേ ഇത്രയും കാലമെടുത്തത്? നയന്‍സിനൊപ്പം നസ്രിയ

ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും 10 വര്‍ഷക്കാലത്തിനിടെ ഒരുമിച്ചുള്ള ഒരു ചിത്രം പോലും നയന്‍സും നസ്രിയയും പുറത്തുവിട്ടിട്ടില്ല. കാത്തിരിപ്പിനൊടുവില്‍ സോഷ്യല്‍ മീഡിയയില്‍ നയന്‍സിനൊപ്പമുള്ള സെല്‍ഫി പങ്കുവെച്ചിരിക്കുകയാണ് നസ്രിയ. ഈ നിമിഷത്തിനായി എന്തേ ഇത്രയും കാലമെടുത്തത് എന്ന അടിക്കുറിപ്പോടെയാണ് നസ്രിയി ചിത്രങ്ങള്‍ പങകുവെച്ചത്. നയന്‍സിനും നസ്രിയയ്ക്കും ഒപ്പം ഫഹദും വിഘ്‌നേശും ഉള്‍പ്പെടുന്ന കുടുംബ ചിത്രങ്ങളും നസ്രിയ പങ്കുവെച്ചിട്ടുണ്ട്.

ALSO READ:ഡിന്നറിനൊരുക്കാം ഹെൽത്തി ചന വെജിറ്റബിൾ സാലഡ്

രാജറാണിയില്‍ പ്രധാന കഥാപത്രങ്ങളായി നസ്രിയയും നയന്‍സും ഒരുമിച്ചിരുന്നു. എങ്കിലും ഇരുവരുടെയും കോമ്പിനേഷന്‍ സീനുകളൊന്നും ചിത്രത്തിലില്ല. ഒടുവില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം റെജീനയും കീര്‍ത്തനയും കണ്ടുമുട്ടിയതിന്റെ ആഹ്ലാദം ആരാധകരും കമന്റുകളിലൂടെ പ്രകടിപ്പിച്ചു. രാജാറാണി എന്ന ഹിറ്റ് ചിത്രത്തില്‍ നയന്‍സും നസ്രിയയും അവതരിപ്പിച്ച കഥാപാത്രങ്ങളായിരുന്നു റെജീനയും കീര്‍ത്തനയും. ഇരുവരും പാരലല്‍ വേള്‍ഡില്‍ വെച്ച് ഒരുമിച്ച് കണ്ടു എന്ന തരത്തില്‍ നിരവധി രസകരമായ കമന്റുകളാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്.

ALSO READ:കർഷകരിൽ നിന്ന് അധികമായി പച്ചക്കറി സംഭരിച്ച് വിപണിയിലെത്തിക്കാൻ നടപടി സ്വീകരിച്ചു: മന്ത്രി പി പ്രസാദ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News