നീറ്റ് പി ജി പരീക്ഷാ തീയതി പ്രഖ്യാപിച്ചു; എല്ലാം അറിയാം

neet-pg-2025-exam-date-nbems

നീറ്റ് പി ജി 2025 പരീക്ഷയുടെ തീയതി പ്രഖ്യാപിച്ച് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് (എൻ ബി ഇ എം എസ്). ജൂണ്‍ 15 ന് ആണ് നീറ്റ് പി ജി പരീക്ഷ. രണ്ട് ഷിഫ്റ്റുകളിലായി കമ്പ്യൂട്ടര്‍ അധിഷ്ഠിത ഫോര്‍മാറ്റിലാണ് പരീക്ഷ നടക്കുക.

ഉദ്യോഗാര്‍ഥികള്‍ക്കുള്ള ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാനുള്ള അവസാന തീയതി ജൂലൈ 31 ആയി നിശ്ചയിച്ചിട്ടുണ്ട്. വിശദമായ സമയക്രമവും മറ്റ് പ്രധാന വിവരങ്ങളും ഉള്‍പ്പെടെ നീറ്റ് പി ജിയുടെ പൂര്‍ണ ഷെഡ്യൂള്‍ ഉടനെ എന്‍ ബി ഇ എം എസ് ഔദ്യോഗിക വെബ്സൈറ്റില്‍ പുറത്തിറക്കും.

Read Also: ബാച്ചിലർ ഓഫ് ഡിസൈൻ കോഴ്‌സിലേക്ക് അപേക്ഷിക്കാം

നീറ്റ് പി ജി പരീക്ഷയിലൂടെ ഓള്‍ ഇന്ത്യ ക്വാട്ട, സംസ്ഥാന ക്വാട്ട, ഡീംഡ്/ സെന്‍ട്രല്‍ സര്‍വകലാശാലകള്‍, സ്വകാര്യ കോളേജുകള്‍ എന്നിവയുള്‍പ്പെടെ വിവിധ സ്ഥാപനങ്ങളിലായി 12,690 മാസ്റ്റര്‍ ഓഫ് സര്‍ജറി (എം എസ്), 24,360 ഡോക്ടര്‍ ഓഫ് മെഡിസിന്‍ (എം ഡി), 922 പിജി ഡിപ്ലോമ സീറ്റുകള്‍ എന്നിവയിലേക്കുള്ള പ്രവേശനം ലഭിക്കും. പരീക്ഷാ ഷിഫ്റ്റുകള്‍ താ‍ഴെ കൊടുക്കുന്നു:


ഷിഫ്റ്റ് 1: രാവിലെ 9:00 മുതല്‍ ഉച്ചയ്ക്ക് 12:30 വരെ

ഷിഫ്റ്റ് 2: ഉച്ചയ്ക്ക് 3:30 മുതല്‍ വൈകുന്നേരം 7:00 വരെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News