കുവൈത്തിലെ മംഗഫിൽ  തീപിടിത്ത ദുരന്തത്തിൽ മരണപ്പെട്ട 49 ജീവനക്കാരുടെ കുടുംബങ്ങൾക്ക് എൻബിടിസി ഇൻഷുറൻസ് തുക കൈമാറി

kuwait

കുവൈത്തിലെ മംഗഫിൽ  തീപിടിത്ത ദുരന്തത്തിൽ മരണപ്പെട്ട 49 ജീവനക്കാരുടെ കുടുംബങ്ങൾക്ക് എൻബിടിസി ഇൻഷുറൻസ് തുക കൈമാറി. ജീവനക്കാരുടെ 48 മാസത്തെ ശമ്പളത്തിന് സമാനമായ ഗ്രൂപ്പ് ലൈഫ് ഇൻഷുറൻസ് തുകയായ 618,240 കുവൈത്തി ദീനാർ (ഏകദേശം 17.31 കോടി രൂപ) ആണ് മരിച്ചവരുടെ ആശ്രിതർക്ക് കൈമാറിയത്.

എൻബിടിസി കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ, മരിച്ചവരുടെ ഗ്രൂപ്പ് ലൈഫ് ഇൻഷുറൻസ് ക്ലെയിംകൾ എൻബിടിസി മാനേജിങ് ഡയറക്ടർ കെജി എബ്രഹാം 49 ജീവനക്കാരുടെയും അവകാശികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക കൈമാറി.

ALSO READ: സലാലയിൽ മാൻഹോളിൽ വീണ് ചികിത്സയിലായിരുന്ന മലയാളി നഴ്സ് മരിച്ചു

കുവൈത്തിലെ ഇന്ത്യൻ എംബസി പ്രതിനിധികൾ, ലുലു എക്സ്ചേഞ്ച് ഗ്രൂപ്പ്, എൻബിടിസി മാനേജ്മെന്റ്, ജീവനക്കാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ദുരന്തത്തിന്റെ നടുക്കത്തിൽ നിന്ന് ഇപ്പോഴും മോചിതമായിട്ടില്ലെന്നും, ദുരിതബാധിത കുടുംബങ്ങളെ പിന്തുണക്കുന്നത് തുടരുമെന്നും എൻബിടിസി ഗ്രൂപ് മാനേജിങ് ഡയറക്ടർ കെ.ജി. എബ്രഹാം പറഞ്ഞു. 

നാദിർ അൽ അവാദി, ഹമദ് എൻ.എം. അൽബദ്ദ, ഇബ്രാഹീം എം. അൽബദ്ദ, ഗൾഫ് ഇൻഷുറൻസ് ഗ്രൂപ്പ് (ജി.ഐ.ജി) ബഹ്‌റൈൻ ജനറൽ മാനേജർ അബ്ദുല്ല അൽഖുലൈഫി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News