വെള്ളക്കെട്ടിൽ തല കൊണ്ട് പുഷ് – അപ്പ്; എൻസിസി പരിശീലനത്തിനിടയിലെ ശിക്ഷാ രീതിക്കെതിരെ രൂക്ഷ വിമർശനം

എൻസിസി പരിശീലനത്തിനിടയിലെ ശിക്ഷാ രീതിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മഹാരാഷ്‌ട്രയിലെ താനെയിൽ ആണ് സംഭവം. എട്ടോളം വിദ്യാർഥികളാണു വെള്ളക്കെട്ടിൽ തല കൊണ്ട് പുഷ് – അപ്പ് ചെയ്യിപ്പിക്കുന്ന ശിക്ഷാനടപടിക്ക് ഇരയായത്. വെള്ളക്കെട്ടിൽ നിർത്തിയ ഇവരെ മുതിർന്ന കേഡറ്റ് വടി കൊണ്ട് തല്ലുന്നതും വീഡിയോയിൽ കാണാം. താനെയിലെ ബന്ദോദ്‌കർ കോളജിലായിരുന്നു ഇത്തരത്തിലുള്ള പരിശീലനം. അതേസമയം വിഡിയോയ്ക്കെതിരെ രൂക്ഷ വിമർശനമാണ് ഉണ്ടാകുന്നത്.

also read: രാഹുല്‍ ഗാന്ധിക്ക് ആശ്വാസം: അപകീര്‍ത്തി കേസില്‍ അയോഗ്യത നീങ്ങി

മുതിർന്ന കേഡറ്റ് തല കൊണ്ട് പുഷ്‌–അപ്പ് എടുക്കാത്ത വിദ്യാർഥികളെ വടി കൊണ്ട് ക്രൂരമായാണ് മർദ്ദിക്കുന്നത്. അടി കിട്ടി വിദ്യാർഥികൾ പുളയുന്നതും ചിലർ കരയുന്നതും ദൃശ്യങ്ങളിൽ കാണാം. കോളജിന്റെ ജനാലയ്‌ക്കു സമീപം നിന്ന് മറ്റൊരു വിദ്യാർഥിയാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത്. വിഷയം ഗൗരവമായി എടുത്തിട്ടുണ്ടെന്ന് കോളജ് പ്രിൻസിപ്പൽ പറഞ്ഞു.

also read: മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനത്തെ മറ്റൊരു സുപ്രധാന കാമ്പയിന്‍; മന്ത്രി വീണാ ജോര്‍ജ്

‘‘വിദ്യാർഥികളെ ക്രൂരമായി മർദ്ദിക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അധ്യാപകന്റെ അസാന്നിധ്യത്തിലായിരുന്നു സംഭവം. എൻസിസി ഒട്ടെറെ നല്ല കാര്യങ്ങൾ ചെയ്‌തിട്ടുണ്ട്. എന്നാൽ ഇത്തരം നടപടികൾ വച്ചുപൊറുപ്പിക്കാനാകില്ല. ഇതിനെതിരെ ശക്തമായ നടപടി ഉണ്ടാകും. മാനസികമായി ബുദ്ധിമുട്ടുള്ള ആൾക്കു മാത്രമേ ഇത്തരം പ്രവർത്തികൾ ചെയ്യാനാകു.’’പ്രിൻസിപ്പൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News