‘നീ മിണ്ടാതിരിയെടാ തെണ്ടീ’; എസ്എഫ്ഐ നേതാവിനെതിരെ ആക്രോശിച്ച് എന്‍സിഇആര്‍ടി കമ്മിറ്റി ചെയര്‍പേഴ്‌സണ്‍

ചാനല്‍ ചര്‍ച്ചയ്ക്കിടെ എസ്.എഫ്.ഐ നേതാവിനെതിരെ ആക്രോശിച്ച് എന്‍.സി.ഇ.ആര്‍.ടിയുടെ ഉന്നതതല കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.ഐ. ഐസക്. എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങളില്‍ ഇന്ത്യക്ക് പകരം ഭാരത് എന്ന് മാറ്റുന്നത് സംബന്ധിച്ച ചര്‍ച്ചയിലായിരുന്നു എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ഇ. അഫ്‌സലിനെതിരെ ഐസക്കിന്റെ മോശം പദപ്രയോഗം.

ഇന്ത്യ എന്ന ഇന്‍ക്ലൂസീവ് പദത്തെയും ഇന്ത്യയേയും എതിര്‍ക്കുകയാണ് നിങ്ങള്‍ എന്ന അഫ്‌സലിന്റെ പ്രതികരണത്തില്‍ പ്രകോപിതനായ ഐസക് ‘മിണ്ടാതിരിയെടാ, നീയേതാടാ തെണ്ടീ’ എന്ന് ആക്രോശിക്കുകയായിരുന്നു. ഐസക്കിന്റെ ഈ മോശം പദപ്രയോഗത്തിനെതിരെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍മീഡിയയിലുയരുന്നത്.

എന്‍.സി.ഇ.ആര്‍.ടിയുടെ ഉന്നതതല സമിതിയുടെ അധ്യക്ഷനായ സി. ഐസക്കില്‍ നിന്നുള്ള ഇത്തരം പെരുമാറ്റം വളരെ മോശമാണെന്നും ഐസക് അഫിസലിനോട് മാപ്പ് പറയണമെന്നുമാണ് സമൂഹ മാധ്യമങ്ങളില്‍ നിരവധിയാളുകള്‍ ആവശ്യപ്പെടുന്നത്. എന്‍സിഇആര്‍ടി പുസ്തകങ്ങളില്‍ രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കാന്‍ സി ഐ ഐസകിന്റെ നേതൃത്വത്തിലുള്ള എന്‍സിഇആര്‍ടി ഉപദേശക സമിതി ശുപാര്‍ശ നല്‍കിയിരുന്നു.

അതേസമയം വിഷയത്തില്‍ പ്രതികരണവുമായി എഴുത്തുകാരി എസ്. ശാരദക്കുട്ടിയും രംഗത്തെത്തി. എന്‍സിഇആര്‍ടി അധ്യക്ഷന്‍ പ്രൊഫ ഐസക് ചാനല്‍ ചര്‍ച്ചയ്ക്കിടെ നിയന്ത്രണം വിട്ട് വിദ്യാര്‍ഥി നേതാവിനെ വിളിച്ചത് തെണ്ടി, നീ പോടാ തെണ്ടി, നീ ഇറങ്ങിപ്പോടാ തെണ്ടി എന്നെല്ലാമാണ്. ഒരു തവണയല്ല പല തവണ. പക്ഷേ, പണ്ഡിതന്മാരോട് നമുക്ക് ക്ഷമിക്കാം.

ഇന്ത്യ എന്നത് മാറ്റി ഭാരതം എന്ന് പറയിപ്പിക്കാനുള്ള ആവേശത്തിനിടയില്‍ സംഭവിച്ചു പോയതല്ലേ ? ഭാരതമെന്ന പേര്‍ കേട്ടാലഭിമാനപൂരിതമാകുന്ന അന്തരംഗം ഒരു തെറ്റല്ല . ഒരിക്കലും അതൊരു തെറ്റല്ല.?? താങ്കള്‍ സി.എം.എസ് കോളേജിലെ പൂര്‍വ്വാധ്യാപകനാണെന്ന് കേട്ടു. ഞാനവിടുത്തെ പൂര്‍വ്വവിദ്യാര്‍ഥിയാണ്. ഗുരുത്വം കൊണ്ടു പറയുകയാണ് താങ്കള്‍ പരസ്യമായി മാപ്പു പറയണമെന്ന് എസ് ശാരദക്കുട്ടി ആവശ്യപ്പെട്ടു.

വിനായകനെ ഏമാന്മാര്‍ നിര്‍ത്തിയതു പോലെയല്ല ഇത്. തോന്ന്യാസം വിളിച്ചു പറഞ്ഞതിന്റെ പേരില്‍ വരാന്തയില്‍ ഒരു അധ്യാപകനെ നിര്‍ത്താന്‍ വിദ്യാര്‍ഥികള്‍ ആഗ്രഹിച്ചാല്‍ തെറ്റു പറയാനാകില്ല എന്നും എസ്. ശാരദക്കുട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News