ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ തുടർന്ന് കേന്ദ്രം: എൻസിഇആർടി ഇം​ഗ്ലീഷ് മീഡിയം പുസ്തകത്തിൽ തലക്കെട്ടുകൾ ഹിന്ദിയിൽ

NCERT

​ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഗൂഡശ്രമങ്ങൾ തുടരുന്നു. ഇം​ഗ്ലീഷ് മീഡിയം വിഭാ​ഗത്തിലെ കുട്ടികൾക്കായുള്ള പുതിയ പുസ്തകങ്ങളിൽ ഹിന്ദിയിൽ തലക്കെട്ടുകൾ നൽകി എൻസിഇആർടി. ഇം​ഗ്ലീഷ് വിഷയങ്ങളിലുള്ള പുസ്തകങ്ങൾക്ക് ഹിന്ദിയിലാണ് പേര് നൽകിയിരിക്കുന്നതെന്ന് ദി ടെലി​ഗ്രാഫ് റിപ്പോർട്ട് ചെയ്തു.

കേന്ദ്രത്തിന്റെ ത്രിഭാഷ നയത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ പ്രതിഷേധമുയരുമ്പോഴാണ് ബിജെപി സർക്കാരിന്റെ പുതിയ നടപടി. ഹിന്ദി കൊളോണിയലിസം നടപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് പുതിയ നടപടി എന്ന് വ്യാപകമായി വിമർശനം ഉയരുന്നുണ്ട്.

Also Read: ’50 ഗ്രനേഡ്’ പരാമര്‍ശം: കോണ്‍ഗ്രസ് നേതാവ് പര്‍താപ് സിങ് ബാജ്വയെ പഞ്ചാബ് പൊലീസ് ചോദ്യം ചെയ്തു

ത്രിഭാഷ നയത്തിനെതിരെ തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ വ്യാപകമായ പ്രതിഷേധമുയരുമ്പോഴാണ് എൻസിഇആർടിയുടെ പുതിയ നീക്കം. വിവിധ ഭാഷാവിഷയങ്ങളുടെ പുസ്തകങ്ങൾക്ക് അതേ ഭാഷയിൽ തന്നെയാണ് സാധാരണയായി പേര് നൽകിയിരുന്നത്. എന്നാൽ പുതിയ പുസ്തകങ്ങളിൽ ഇം​ഗ്ലീഷ് ഭാഷയുടെ പുസ്തകത്തിനടക്കം ഹിന്ദി പേരാണ് നൽകിയിരിക്കുന്നത്.

​ഗണിതം, സയൻസ്, സോഷ്യൽ സയൻസ്, ആർട്, ഫിസിക്കൽ എഡ്യൂക്കേഷൻ, വൊക്കേഷണൽ എഡ്യൂക്കേഷൻ എന്നീ പുസ്തകങ്ങൾ ഇം​ഗ്ലീഷ്, ഹിന്ദി, ഉറു​ദു ഭാഷകളിലാണ് പുറത്തിറക്കിയിരുന്നത്. ​ഗണിത പുസ്തകത്തിന്റെ ഇം​ഗ്ലീഷ്- ഹിന്ദി പതിപ്പുകൾക്ക് ​ഗണിത പ്രകാശ് എന്ന ഹിന്ദി പേരാണ് എൻസിഇആർടി നൽകിയിരിക്കുന്നത്.

Also Read: ‘അത് വെറും തമാശ, പക്ഷേ നടപടിയുണ്ടാകും’; പെണ്‍കുട്ടിയെ സ്യൂട്ട്‌കേസിലാക്കി കടത്തിയ വിഷയത്തിൽ വിശദീകരണം ഇങ്ങനെ

ഹണിസക്കിൾ (Honeysuckle), ണി കോംബ് (Honeycomb) എന്നിങ്ങനെയായിരുന്നു മുൻ വർഷങ്ങളിൽ ആറ്, ഏഴ് ക്ലാസുകളിലെ പുസ്തകങ്ങൾക്ക് പേര് നൽകിയിരിക്കുന്നത്. ഇത്തവണ കിഴക്ക് എന്നർഥം വരുന്ന ഹിന്ദി പദമായ പൂർവി എന്ന പേരാണ് പുസ്തകങ്ങൾക്ക് നൽകിയിരിക്കുന്നത്. മൃദം​ഗ്, സന്തൂർ എന്നാണ് ഒന്ന്, രണ്ട് ക്ലാസുകളിലെ പുസ്തകങ്ങൾക്ക് നൽകിയിരിക്കുന്ന പേര്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News