അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ്; എൻസിപി അധ്യക്ഷൻ ശരദ് പവാറിന് ക്ഷണം

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ എൻസിപി അധ്യക്ഷൻ ശരദ് പവാറിന് ക്ഷണം. പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ചൂണ്ടിക്കാട്ടി ശരദ് പവാർ ക്ഷേത്ര ട്രസ്റ്റ്‌ ജനറൽ സെക്രട്ടറി ചമ്പത് റായിക്ക് കത്തയച്ചു. പ്രതിഷ്ഠാ ചടങ്ങ് പൂർത്തിയാക്കിയ ശേഷം, സമയം കണ്ടെത്തി ദർശനത്തിന് എത്തും, അപ്പോഴേക്കും രാമക്ഷേത്ര നിർമ്മാണം പൂർത്തിയാകുമെന്നും കത്തിൽ പറയുന്നു.

Also Read: ‘പച്ചക്കള്ളം പടച്ചുവിട്ട് സംഘപരിവാർ’, കിരീടം തട്ടിയിട്ടത് കൈരളി ക്യാമറാമാനെന്ന് വ്യാജ ആരോപണം; പൊളിച്ചടുക്കി കൈരളി ന്യൂസ്

പ്രതിഷ്ഠ ചടങ്ങിന് ക്ഷണം ലഭിച്ചാലും പങ്കെടുക്കില്ലെന്ന് ശരദ് പവാർ മുൻപ് വ്യക്തമാക്കിയിരുന്നു. ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചെങ്കിലും പങ്കെടുക്കില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചിരുന്നു. അതേസമയം, രാമക്ഷേത്ര സന്ദർശനവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ പല അഭിപ്രായഭിന്നതകളും ഉടലെടുത്തിരുന്നു. പലരും പങ്കെടുക്കില്ലെന്ന നിലപാട് സ്വീകരിച്ചപ്പോൾ ശശി തരൂർ അടക്കമുള്ള നേതാക്കൾ പങ്കെടുക്കുന്നതിൽ തെറ്റില്ല എന്ന അഭിപ്രായമാണ് ഉയർത്തിയത്. ഇത് വലിയ രീതിയിൽ വിവാദമായിരുന്നു.

Also Read: രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ വിഐപി ക്ഷണവും പ്രസാദം ബുക്കിങ്ങും; ഓൺലൈൻ തട്ടിപ്പുകൾ രൂക്ഷം

നിർമാണം പൂർത്തിയാകാതെ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിഷ്ഠ ചടങ്ങ് നടത്തുന്നതിലെ രാഷ്ട്രീയ ലക്ഷ്യം ചൂണ്ടിക്കാട്ടി പല വിമർശനങ്ങളും നിലനിൽക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News