എന്‍സിപിയുടെ അടുത്ത അധ്യക്ഷന്‍ ആര് ? ഔദ്യോഗിക പ്രഖ്യാപനം രണ്ട് ദിവസത്തിനകമെന്ന് സൂചന

ശരത് പവാര്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തില്‍ എന്‍സിപിയുടെ അടുത്ത അധ്യക്ഷന്‍ ആരാകും എന്ന കാര്യത്തില്‍ രണ്ട് ദിവസത്തിനകം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. നിര്‍ണായകയോഗം എന്‍സിപി നേതൃത്വം ഇന്ന് ചേരുന്നുണ്ട്.

അതേസമയം സുപ്രിയ സുലെ എന്‍സിപിയുടെ അധ്യക്ഷസ്ഥാനത്തേക്ക് വരും എന്നതാണ് നിലവില്‍ ലഭിക്കുന്ന സൂചനകള്‍. പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം സുപ്രിയ സുലെ അധ്യക്ഷസ്ഥാനത്തേക്ക് വരുന്നതിനാണ് പിന്തുണ നല്‍കുന്നത്. രാഹുല്‍ ഗാന്ധി, എം കെ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കഴിഞ്ഞദിവസം സുപ്രിയ സുലെയെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു.

സുപ്രിയ സുലയെ അധ്യക്ഷയാക്കുകയും സംസ്ഥാന നേതൃത്വത്തിന്റെ ചുമതല അജിത് പവാറിനെ ഏല്‍പ്പിക്കുക എന്നതുമാണ് നിലവില്‍ ഉരുതിരിഞ്ഞിട്ടുള്ള ഫോര്‍മുല. മുഖ്യമന്ത്രിപദം ആഗ്രഹിക്കുന്ന അജിത് പവാര്‍ നിലവിലെ ഫോര്‍മുലയില്‍ സംതൃപ്തനാണ് എന്നതാണ് എന്‍സിപി നേതൃത്വം നല്‍കുന്ന സൂചന.

എൻസിപി ദേശീയ അധ്യക്ഷ പദവിയിൽ നിന്ന് ഒഴിവാക്കാനുള്ള ശരദ് പവാറിന്റെ തീരുമാനം ഒഴിവാക്കാൻ പാർട്ടി പ്രവർത്തകരിൽ നിന്നടക്കം സമ്മർദ്ദമുണ്ട്.  ചൊവ്വാഴ്ചയാണ് അപ്രതീക്ഷിത തീരുമാനത്തിലൂടെ ശരദ് പവാർ എൻ.സി.പി അധ്യക്ഷസ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്. തന്റെ ആത്മകഥാ പ്രകാശന വേദിയിലായിരുന്നു പവാറിന്റെ പ്രഖ്യാപനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News