വിവാദ പരാമർശം: എൻഡിഎ സ്ഥാനാർഥി ബി ​ഗോപാലകൃഷണനെതിരെ കേസെടുത്ത് ​ഗുരുവായൂർ പൊലീസ്

election-officer-seeks-report-on-b-gopalakrishnan-controversial-statement

എൻഡിഎ സ്ഥാനാർഥി ബി ​ഗോപാല കൃഷ്ണന്റെ വിവാദ പരാമർശത്തിൻ കേസെടുത്ത് ​ഗുരുവായൂർ ടെംബിൾ പൊലീസ്. തൃശ്ശൂർ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരമാണ് പൊലീസ് കേസെടുത്തത്. വിവധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും പരാതി ലഭിച്ചിട്ടുള്ളതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച മാതൃക പെരുമാറ്റ ചട്ടം 123 (3) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ബി ​ഗോപാല കൃഷ്ണൻ നടത്തിയ വിവാദ പരാമർത്തിന്റെ വീഡിയോ കമ്മീഷന്റെ മീഡിയ ടീം ശേഖരിച്ചുട്ടുണ്ടായിരുന്നു.

ഗുരുവായൂരിൽ ഇടത് പക്ഷമോ വലത് പക്ഷമോ ഒരു ഹിന്ദു എംഎൽഎ പോലും നിർത്തിയില്ല. 48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരിൽ കഴിഞ്ഞ 50 വർഷമായി ഒരു ഹിന്ദു എംഎൽഎ ഇല്ല തുടങ്ങിയ രീതിയിൽ വർ​ഗീയ വിഷം തുപ്പുന്ന രീതിയിലുള്ളതായിരുന്നു എൻഡിഎ സ്ഥാനാർഥിയുടെ പ്രസ്താവന. ഗുരുവായൂർ ക്ഷേത്രത്തെ മുൻനിർത്തിയും മുസ്ലീം വിരുദ്ധത പടർത്തിയും വോട്ട് പിടിക്കാനാണ് ഗോപാലകൃഷ്ണന്റെ ശ്രമത്തിനാണ് ഇപ്പോൾ തടയണ വീണിരിക്കുന്നത്.
എന്നാൽ ഈ വർഗീയ പരാമർശത്തെക്കുറിച്ച് മാധ്യമ പ്രവർത്തകർ ചോദ്യം ഉയർത്തിയപ്പോൾ ഗോപാലകൃഷ്ണൻ ക്ഷോഭിക്കുകയും, മാധ്യമ പ്രവർത്തകരുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. തുടർന്ന് തന്റെ പരാമർശം വീണ്ടും ന്യായീകരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.

Also read : “കോർപ്പറേറ്റുകൾക്ക് മുൻഗണന നൽകുന്നതിനാണ് യു‍ഡിഎഫും ബിജെപിയും ഊന്നൽ നൽകുന്നത്”: മുഖ്യമന്ത്രി പിണറായി വിജയൻ

വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും വ്യക്തികളിൽ നിന്നും പരാതി ലഭിച്ചതിനെത്തുടർന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടിയിരുന്നു. വോട്ട് തേടുന്നതിനായി ജാതി അല്ലെങ്കിൽ സാമുദായിക വികാരങ്ങൾ ഉപയോഗിച്ച് അഭ്യർത്ഥിക്കാൻ പാടില്ല. പള്ളികൾ, ക്ഷേത്രങ്ങൾ അല്ലെങ്കിൽ മറ്റ് ആരാധനാലയങ്ങൾ എന്നിവ തെരഞ്ഞെടുപ്പ് പ്രചരണത്തിനായുള്ള വേദിയായി ഉപയോഗിക്കരുത് എന്ന് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News