മണിപ്പൂരില്‍ ബിജെപിക്ക് തിരിച്ചടി; ബിരേന്‍ സിംഗ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് കുക്കി ഗോത്ര പാര്‍ട്ടി

മണിപ്പൂരില്‍ ബിജെപിക്ക് തിരിച്ചടി. ബിരേന്‍ സിംഗ് സര്‍ക്കാരിനുള്ള പിന്തുണ ഗോത്ര പാര്‍ട്ടിയായ കുക്കി പീപ്പിള്‍സ് അലയന്‍സ് പിന്‍വലിച്ചു. മണിപ്പൂരില്‍ മാസങ്ങളായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കുക്കി പീപ്പിള്‍സ് അലയന്‍സ് പിന്തുണ പിന്‍വലിച്ചത്. രണ്ട് എംഎല്‍എമാരാണ് കെപിഎക്ക് ഉള്ളത്. കെപിഎ പിന്തുണ പിന്‍വലിച്ചാലും സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമാവില്ല.

Also read- വിഷാദവും പട്ടണിയും; ഇന്ത്യന്‍ പൗരയായ വിദ്യാര്‍ത്ഥിനിക്ക് സഹായവുമായി അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്

മണിപ്പൂരില്‍ മാസങ്ങളായി സംഘര്‍ഷം തുടരുമ്പോഴും സമാധാനം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകുന്നില്ല. വിഷയത്തില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാരും തയ്യാറായിട്ടില്ല. വിഷയം പലതവണകളിലായി പ്രതിപക്ഷം പാര്‍ലമെന്റില്‍ ഉന്നയിച്ചെങ്കിലും ചര്‍ച്ചയുണ്ടായില്ല. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ചര്‍ച്ചയുണ്ടാകും. പത്താം തീയതി പ്രധാനമന്ത്രി മറുപടി പറയുമെന്നാണ് നേരത്തേ പുറത്തുവന്ന വിവരം.

Also read- ‘ചെകുത്താനെ പൂട്ടും; ഒരു കോടി രൂപ നഷ്ടം വന്നാലും നിയമപരമായി നേരിടും’; സന്തോഷ് വര്‍ക്കിക്കൊപ്പം ലൈവില്‍ വന്ന് ബാല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News