വിമാനത്തിൽ പക്ഷി വന്നടിച്ചു : റാഞ്ചി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി ഇൻഡിഗോ വിമാനം

വിമാനത്തിൽ പക്ഷിയിടിച്ചതിനെത്തുടർന്ന് റാഞ്ചി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി ഇൻഡി​ഗോ വിമാനം. റാഞ്ചിയിലെ ബിർസ മുണ്ട വിമാനത്താവളത്തിൽ ഉച്ചയ്ക്ക് 1.14 നായിരുന്നു സംഭവം.

പട്നയിൽ നിന്ന് റാഞ്ചിയിലേക്ക് വരികയായിരുന്ന ഇൻഡിഗോ വിമാനത്തിലാണ് പക്ഷി ഇടിച്ചത്. പക്ഷിയിടിച്ചതിനെതുടർന്ന് എയർബസ് 320 വിമാനത്തിന് കേടുപാടുകൾ സംഭവിച്ചു. മുൻ വശത്താണ് കേടുപാടുകൾ സംഭവിച്ചത്.

ALSO READ: കോടികളുടെ നോട്ടുകെട്ടുകൾ, കിലോക്കണക്കിന് സ്വർണവും വെള്ളിയും; കൈക്കൂലി കേസിൽ അറസ്റ്റിലായ ഐആർഎസുകാരന്‍റെ സ്വത്തുക്കൾ എണ്ണി തിട്ടപ്പെടുത്താനാകാതെ അധികൃതർ

175 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാർക്കും ജീവനക്കാർക്കും അപകടം ഒന്നും സംഭവിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. സംഭവം നടക്കുമ്പോൾ വിമാനം ഏകദേശം 3,000 മുതൽ 4,000 അടി വരെ ഉയരത്തിലായിരുന്നു. കഴുകനാണ് വിമാനത്തിൽ ഇടിച്ചതെന്ന് സംശയിക്കുന്നതായാണ് അധികൃതർ പറയുന്നത്.

English summary: IndiGo flight made an emergency landing at Ranchi airport after a bird hit the plane. The incident took place at 1.14 pm at Birsa Munda airport in Ranchi.

ALSO READ: അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യൻ നഗരങ്ങളുടെ അടിസ്ഥാന വികസനത്തിനായി 10 ബില്യൺ ഡോളർ നിക്ഷേപിക്കാനൊരുങ്ങി ഏഷ്യൻ ഡെവലപ്‌മെന്‍റ് ബാങ്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News