‘മാത്യുവിന്റെ മകനല്ല സജിയെന്ന് പറഞ്ഞ് നിരന്തരം ആക്ഷേപിച്ചു, വിവാഹം കഴിക്കാൻ അനുവദിക്കാതിരുന്നതും പക’; നെടുങ്കണ്ടം ഇരട്ടക്കൊലപാതകത്തിന് കാരണം വസ്തു തർക്കവും സഹോദരന്റെ മാനസിക പീഡനവും

NEDUMKANDAM MURDER CASE

നെടുങ്കണ്ടം ഇരട്ടക്കൊലപാതകത്തിൽ കൊലയ്ക്ക് കാരണം വസ്തു തർക്കവും സഹോദരന്റെ മാനസിക പീഡനവും ആണെന്ന് പൊലീസ്. മാത്യുവിന്റെ മകനല്ല സജിയെന്ന് പറഞ്ഞ് റെജി നിരന്തരം ആക്ഷേപിച്ചു. സജിയെ വിവാഹം കഴിക്കാൻ അനുവദിക്കാതിരുന്നതും പകയ്ക്ക് കാരണമായി. ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്നും പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. പ്രതിയെ ഇന്ന് തന്നെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.വിശദമായ ചോദ്യം ചെയ്യലിൽ കൂടുതൽ കാര്യങ്ങൾ പുറത്തു വരുമെന്നും സജിയുടെ പിതാവ് മാത്യുവിന്റെ തിരോധാനത്തിലും അന്വേഷണം തുടരുമെന്നും ഇടുക്കി എസ്പി സാബു മാത്യു മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ: പരീക്ഷ എഴുതാൻ കഴിയാത്തതിലെ വിഷമം; തിരുവനന്തപുരത്ത് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

ഇടുക്കി നെടുങ്കണ്ടം പച്ചടിയിൽ ശരീരഭാഗങ്ങൾ കണ്ടെടുത്തതോടെ സജിയ്ക്കായി തിരച്ചിൽ ഊർജിതമാക്കിയിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണ് വാഹനത്തിൽ നിന്നും ശരീര ഭാഗങ്ങൾ കണ്ടെടുത്തത്. ഇരട്ട കൊലപാതകമാണെന്ന് പൊലീസ് സംശയം ഉന്നയിച്ചിരുന്നു. പച്ചടി പൊന്നുട്ടയിൽ മേരിക്കുട്ടി (70), റെജി (48) എന്നിവരുടെ ശരീര ഭാ​ഗങ്ങളാണ് ഇവയെന്നാണ് പ്രാഥമിക നി​ഗമനം. രണ്ടുപേരെയും ഈ മാസം രണ്ടാം തീയതി മുതൽ കാണാതായിരുന്നു. ഇത് സംബന്ധിച്ച പരാതിയെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ശരീരഭാഗങ്ങൾ കണ്ടെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News