തെളിയുന്നത് കെ- റെയിലിന്റെ ആവശ്യകത: മന്ത്രി വി അബ്ദുറഹിമാന്‍

കേരളത്തില്‍ അതിവേഗ ട്രെയിനുകളുടെ ആവശ്യകതയാണ് വന്ദേഭാരതിന്റെ സ്വീകര്യതയില്‍നിന്ന് വ്യക്തമാകുന്നതെന്ന് റെയില്‍വേയുടെ ചുമതലയുള്ള സംസ്ഥാന കായികമന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. രണ്ടാം വന്ദേഭാരത് എക്‌സ്പ്രസ് ആദ്യയാത്രയുടെ ഫ്‌ളാഗ്ഓഫ് ചടങ്ങിന് കാസര്‍കോട്ട് എത്തിയതായിരുന്നു മന്ത്രി.

Also Read:  ചലച്ചിത്ര സൗന്ദര്യത്തിന്റെ ‘യവനിക’ താഴുകയാണ്; എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കൂടുതല്‍ വേഗത്തില്‍ യാത്രചെയ്യാന്‍ കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നു. ജനസാന്ദ്രതയേറിയതും മറ്റുസംസ്ഥാനങ്ങളേക്കാള്‍ വാഹനസാന്ദ്രത കൂടിയതുമായ സംസ്ഥാനമാണ് കേരളം. ഇവിടെ വേഗയാത്രക്ക് ഏറ്റവും യോജ്യം റെയില്‍ ഗതാഗതമാണ്. സംസ്ഥാന സര്‍ക്കാര്‍ ലഷ്യമിട്ട കെ– റെയില്‍ ഉള്‍പ്പെടെയുള്ളവയുടെ സ്വീകാര്യതയാണ് വന്ദേഭാരതിനോടുള്ള ആഭിമുഖ്യം തെളിയിക്കുന്നത്. ദീര്‍ഘവീക്ഷണത്തോടെയാണ് സില്‍വര്‍ ലൈന്‍ പദ്ധതിയുമായി സര്‍ക്കാര്‍ വന്നത്.

Also Read: ഞാന്‍ ജീവിച്ചിരിപ്പുണ്ടേ…സുധാകരന് മറുപടിയുമായി പി സി ജോര്‍ജ്

കൂടുതല്‍ റെയില്‍പ്പാത കേരളത്തിന് ആവശ്യമുണ്ട്. തലശേരി- മൈസൂരു, നിലമ്പൂര്‍-നഞ്ചന്‍കോട്, ശബരി പാതകള്‍ ഉള്‍പ്പെടെയുള്ളവ യാഥാര്‍ഥ്യമാക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ഷൊര്‍ണൂര്‍- എറണാകുളം മൂന്നാം പാതയും ഉടന്‍ അനുവദിക്കപ്പെടേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News