ടിനി ടോം അധിക്ഷേപിച്ചെന്നും കയ്യേറ്റം ചെയ്തെന്നും നീന കുറുപ്പ്; അൻസിബയുടെ ആരോപണങ്ങള്‍ ശരിവച്ച് നടി

Neena Kurup against Tini Tom

താര സംഘടനയായ അമ്മയിൽ തർക്കം മുറുകുന്നു. അൻസിബ ഹസന് പിന്നാലെ ടിനി ടോമിനെതിരെ ​ഗുരുതര ആരോപണവുമായി നടി നീന കുറുപ്പ് രം​ഗത്തെത്തി. അൻസിബ ടിനി ടോമിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ നീന കുറുപ്പ് ശരിവച്ചു.

നടൻ ടിനി ടോമിനെതിരെ ഇതിനു മുമ്പ് പരാതി ലഭിച്ചിട്ടില്ലെന്ന അമ്മ പ്രസിഡന്‍റ് ശ്വേത മേനോന്‍റെ വാദം തെറ്റെന്ന് തെളിയിക്കുന്നതാണ് നീനാ കുറുപ്പിന്റെ തുറന്നുപറച്ചിൽ. അൻസിബ പരാതി നൽകുന്നതിന് മുമ്പ് തന്നെ നീന കുറുപ്പ് പരാതി നൽകിയിരുന്നതായാണ് വിവരം. വ്യക്തിപരമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പരാതിയെന്നും അൻസിബ കള്ളം പറയില്ലെന്നും നീന കുറുപ്പ് മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ: എബോള വ്യാപനം: കോംഗോ, സൗത്ത് സുഡാൻ, ഉഗാണ്ട രാജ്യങ്ങളിലേക്ക് അനാവശ്യ യാത്രകൾ വേണ്ടെന്ന് കേന്ദ്രം

സംഘടനയുടെ കുടുംബ സംഗമത്തില്‍ ടിനി ടോം തന്നെ അപമാനിച്ചുവെന്നാണ് നീന പരാതിയിൽ പറയുന്നത്. പരസ്യമായി അശ്ലീലവും അസഭ്യവും പറഞ്ഞുവെന്നും ഭീഷണിപ്പെടുത്തുകയും ശാരീരികമായി ആക്രമിക്കാന്‍ ശ്രമിച്ചെന്നും പരാതിയിലുണ്ട്.

അതേസമയം അൻസിബയും ടിനി ടോമിനെതിരെ ​ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. തന്നെക്കുറിച്ച് അപവാദ പ്രചാരണം നടത്തിയെന്നും വർ​ഗീയ പരാമർശം നടത്തിയെന്നും അൻസിബ ആരോപിച്ചു. എന്നാൽ ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് ടിനി ടോം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News