വെറും നാല് ചേരുവകൾ മതി, അഞ്ച് മിനിറ്റിൽ ഒരു കിടിലൻ ബ്രേക്ഫാസ്റ്റ് റെഡി

രാവിലെ ബ്രേക്ഫാസ്റ്റിന് എന്ത് ഉണ്ടാക്കുമെന്ന് ആലോചിക്കുകയാണോ? വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന ഒരു വിഭവമാണ് നീർ ദോശ. വെറും നാല് ചേരുവകൾ മതി. എങ്ങനെ നീർ ദോശ ഉണ്ടാക്കാമെന്ന് നോക്കാം…

ചേരുവകൾ:

അരിപ്പൊടി -1കപ്പ്‌ (ഇടിയപ്പം അല്ലെങ്കിൽ പത്തിരിപ്പൊടി )
തേങ്ങ തിരുമ്മിയത് -1/2 കപ്പ്‌
വെള്ളം – 1 1/2 മുതൽ 2 കപ്പ്‌ വരെ ആകാം
ഉപ്പ് – ആവശ്യത്തിന്

Also read:ബ്രേക്ഫാസ്റ്റ് എന്തുണ്ടാക്കണമെന്നാണോ ആലോചിക്കുന്നത്? ഇന്നൊരു ഈസി വെള്ളയപ്പം ആയാലോ…

ഉണ്ടാക്കുന്ന വിധം:

ആദ്യം അരിപ്പൊടി 1കപ്പ്‌ വെള്ളം ഒഴിച്ച് നന്നായി കട്ട ഇല്ലാതെ ഇളക്കുക.

അതിനു ശേഷം മിക്സിയിൽ അരിപ്പൊടി മിശ്രിതം, തേങ്ങ, ഉപ്പ് എന്നിവ ചേർത്ത് ബാക്കി വെള്ളവും ചേർത്ത് നന്നായി പത വരുന്നത് വരെ അടിച്ചെടുക്കുക.

അതിനു ശേഷം ഒരു പാൻ വെച്ചു വളരെ കനം കുറച്ചു ദോശ ചുട്ടെടുക്കുക.

ഈ ദോശ മറിച്ചിടരുത്. നീർദോശ റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News