നീർ ദോശ ഇത്ര രുചിയിലോ? എങ്ങനെ ഉണ്ടാക്കാം

രാവിലെ ബ്രേക്ഫാസ്റ്റിന് നല്ല കിടിലൻ നീർ ദോശ ഉണ്ടാക്കിയാലോ? വളരെ എളുപ്പമാണ്. തലേ ദിവസം മാവ് അരച്ച് വെയ്‌ക്കേണ്ടതില്ല. പെട്ടന്ന് ബ്രേക്ഫാസ്റ്റ് ഉണ്ടാക്കണമെങ്കിലും ഈ വിഭവം പരീക്ഷിക്കാവുന്നതാണ്. എങ്ങനെ എളുപ്പത്തിൽ നീർ ദോശ ഉണ്ടാക്കാമെന്ന് നോക്കാം.


ആവശ്യ സാധനങ്ങൾ:
പച്ചരി – 2 കപ്പ്
തേങ്ങ ചിരവിയത് – 1 1/4 കപ്പ്‌
ജീരകം – അല്പം
വെള്ളം – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്‌

Also read: ഈ വെറൈറ്റി റൈസ് മാത്രം മതി; കറികൾ ഒന്നും വേണ്ട

ഉണ്ടാക്കുന്ന വിധം:-
പച്ചരി മൂന്നുനാല് മണികൂർ കുതിര്‍ത്ത് വെയ്ക്കണം. ചിരകിയ തേങ്ങയും വെള്ളം വാര്‍ത്ത അരിയും ചേര്‍ത്ത് മൃദുവായി അരച്ചെടുക്കുക. ദോശയുടെ പാകത്തില്‍ നിന്നും അല്‍പം കൂടി വെള്ളം ചേര്‍ത്തുവേണം മാവ് തയ്യാറാക്കാന്‍. മാവ് അരച്ചെടുത്തശേഷം ഉപ്പുചേര്‍ത്ത് നന്നായി ഇളക്കി അരമണിക്കൂര്‍ വെയ്ക്കുക. ഇതിലേക്ക് ജീരകം കൂടി ചേർക്കുക. ദോശ തവ ചൂടാക്കിയശേഷം മാവ് അതിലേയ്‌ക്കൊഴിച്ച് ദോശ പരത്തുന്ന അതേരീതിയില്‍ അതിനേക്കാള്‍ നേര്‍പ്പിച്ച് പരത്തി ചുട്ട് എടുക്കുക. നീര്‍ദോശ തയ്യാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News