വെങ്കല മെഡല്‍ നേടിയ പാക് ജാവലിന്‍ താരത്തെ അഭിനന്ദിച്ച് നീരജ് ചോപ്ര

ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ജാവലിന്‍ ത്രോയില്‍ വെങ്കല മെഡല്‍ നേടിയ പാക് ജാവലിന്‍ താരത്തെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് ഇന്ത്യയുടെ ഒളിംപിക് ചാമ്പ്യന്‍. പാക് യുവ ജാവലിന്‍ താരം മുഹമ്മദ് യാസിറിനെയാണ് നീരജ് ചോപ്ര ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചത്.ജാവലിന്‍ ത്രോയില്‍ 79.93 മീറ്റര്‍ ദൂരം എറിഞ്ഞാണ് മുഹമ്മദ് യാസിര്‍ വെങ്കല മെഡല്‍ നേടിയത്. കഴിഞ്ഞ മാസം ബാങ്കോക്കിൽ വെച്ചായിരുന്നു ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് നടന്നത്. ചാമ്പ്യന്‍ഷിപ്പിലെ പാക്കിസ്ഥാന്‍റെ ഏക മെഡലാണിത്.

also read: ഗ്യാൻവാപി മസ്ജിദ് കേസ്; ശാസ്ത്രീയ സർവെയ്ക്ക് അനുമതി നൽകി അലഹബാദ് ഹൈക്കോടതി

അതേസമയം നീരജ് തന്നെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചത് ശരിക്കും അത്ഭുതപ്പെടുത്തിയെന്ന് യാസിര്‍ പറഞ്ഞു. വരാനിരിക്കുന്ന ചാമ്പ്യന്‍ഷിപ്പുകളില്‍ മികച്ച പ്രകടനം നടത്താന്‍ നീരജ് എല്ലാവിധ ആശംസകളും നേര്‍ന്നതിലെ സന്തോഷവും യാസിര്‍ പങ്കുവെച്ചു.

നീരജ് ചോപ്രയുടെ പ്രകടനം എല്ലായ്പ്പോഴും ശ്രദ്ധിക്കാറുണ്ടെന്നും അദ്ദേഹത്തിന്‍റെ പരിശീലന രീതികള്‍ പിന്തുടരാന്‍ ശ്രമിക്കാറുണ്ടെന്നും യാസിര്‍ പറഞ്ഞു. ഇന്ത്യന്‍ താരങ്ങളും പാക് താരങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം ഇന്ത്യന്‍ താരങ്ങള്‍ക്ക് വിദേശ പരിശീലകരുടെ കീഴില്‍ മികച്ച പരിശീലന സൗകര്യങ്ങല്‍ ലഭിക്കാറുണ്ട്. അതുകൊണ്ടുതന്നെ മികച്ച കായിക താരങ്ങളെ സൃഷ്ടിക്കാന്‍ ഇന്ത്യക്കാവുന്നു. എന്നാല്‍ പാക്കിസ്ഥാനില്‍ വേണ്ടത്ര പരിശീലന സാമഗ്രികളോ പരീശീലനത്തിനായി വിദേശ പരിശീലകരുടെ സേവനമോ ഞങ്ങള്‍ക്ക് ലഭ്യമല്ല. എന്നിട്ടും ഞങ്ങള്‍ എങ്ങനെയൊക്കെയോ മികച്ച പ്രകടനം പുറത്തെടുക്കാറുണ്ട്. ഇക്കാര്യത്തില്‍ പാക് താരം അര്‍ഷാദ് നദീമിനെ പ്രത്യേകം അഭിനന്ദിക്കണമെന്നും യാസിര്‍ പറഞ്ഞു.

also read: കേസിൽ നിന്ന് ഒഴിവാക്കാൻ കൈക്കൂലി;ബംഗളൂരു പൊലീസിനെതിരെ കേസെടുത്ത് കളമശേരി പൊലീസ്

ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ആറ് സ്വര്‍ണവും 12 വെള്ളിയും ഉള്‍പ്പെടെ 27 മെഡലുകള്‍ നേടി. യാസിറിന്‍റെ വെങ്കല മെഡൽ ആണ് പാക്കിസ്ഥാന്റെ നേട്ടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News