അഭിമാന നേട്ടം, ലോക ജാവലിന്‍ ത്രോ റാങ്കിംഗില്‍ ഒന്നാമതെത്തി നീരജ് ചോപ്ര

രാജ്യത്തിന്‍റെ അഭിമാനമായ ഒളിംപിക് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്രയുടെ കരിയറില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി. പുരുഷന്മാരുടെ ലോക ജാവലിന്‍ ത്രോ റാങ്കിംഗില്‍ ഒന്നാമതെത്തിയിരിക്കുകയാണ് നീരജ്. ഒരു ഇന്ത്യന്‍ താരം ജാവലിന്‍ ത്രോ റാങ്കിംഗില്‍ ഒന്നാമതെത്തുന്നത് ഇതാദ്യമായാണ്. ലോക ചാംപ്യന്‍ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സിനെ പിന്തള്ളിയാണ് നീരജ് ഒന്നാമെത്തിയത്.

2023 സീസണിലെ മികച്ച പ്രകടനമാണ് നീരജിനെ ഒന്നാമതെത്തിച്ചത്. ദോഹയില്‍ നടന്ന ഡയമണ്ട് ലീഗ് ഇവന്റില്‍ നീരജ് 88.63 എറിഞ്ഞ് ഒന്നാമതെത്തിയിരുന്നു. ഒന്നാം സ്ഥാനത്തുള്ള നീരജിന് 1455 പോയിന്റാണുള്ളത്. ജര്‍മനിയുടെ പീറ്റേഴ്‌സിന് 1433 പോയിന്‍റുണ്ട്. ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാഡ്‌ലെഷ് (1416), ജര്‍മനിയുടെ ജൂലിയന്‍ വെബ്ബര്‍ (1385) എന്നിവരാണ് അടുത്തടുത്ത സ്ഥാനങ്ങളില്‍. പാകിസ്ഥാന്റെ അര്‍ഷദ് നദീം അഞ്ചാമതുണ്ട്. 1306 പോയിന്റാണ് അര്‍ഷദിന്.

ദോഹയില്‍ വമ്പന്മാര്‍ നിരന്ന പോരാട്ടത്തില്‍ ആദ്യ അവസരത്തില്‍ തന്നെ ജയിക്കാനുള്ളത് നീരജ് എറിഞ്ഞെടുത്തിരുന്നു. പക്ഷെ ഇത്തവണയും 90 മീറ്ററെന്ന ലക്ഷ്യം തൊടാനായില്ല. ടോക്കിയോയില്‍ വെള്ളി നേടിയ യാക്കുബ് 88.63 മീറ്ററോടെ രണ്ടാം സ്ഥാനത്ത്. മുന്‍ലോകചാംപ്യന്‍ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സന് ഇത്തവണ വെല്ലുവിളിയുയര്‍ത്താനായില്ല. 85.88 മീറ്ററോടെയാണ് ആന്‍ഡേഴ്‌സന്‍ മൂന്നാമതെത്തിയത്. ഈ മാസം 28ന് മൊറോക്കോയിലാണ് സീസണിലെ രണ്ടാമത്തെ ഡയമണ്ട് ലീഗ് പോരാട്ടം.

2021 ടോക്യോ ഒളിംപിക്‌സിലാണ് നീരജ്  ഒളിംപിക്‌സ് സ്വര്‍ണം നേടുന്നത്.

.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News