
ഒസ്ട്രാവ ഗോൾഡൻ സ്പൈക്ക് മീറ്റിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ സ്വർണം നേടി ഇന്ത്യയുടെ ഒളിംപിക്സ് താരം നീരജ് ചോപ്ര. മീറ്റിൽ 85.29 മീറ്റർ എറിഞ്ഞാണ് നീരജ് ചോപ്ര സ്വർണം സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്ക, ഗ്രെനഡ, ഫിൻലാൻഡ് എന്നി രാജ്യങ്ങളെ മറികടന്നാണ് ഈ ഈ നേട്ടം കൈവരിച്ചത്. ചെക്ക് റിപ്പബ്ലിക്കിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്,
“കുട്ടിയായിരിക്കുമ്പോൾ ഗോൾഡൻ സ്‌പികെ മത്സരങ്ങൾ ഞാൻ കണ്ടിട്ടുണ്ട്, യുസൈൻ ബോൾട്ട്, യാൻ ഷെലസ്‌നി എന്നിവർ ഗോൾഡൻ സ്‌പൈക്ക് നേടുന്നതും കണ്ടിരുന്നു. ആൻ മീറ്റിൽ സ്വർണം നേടുന്നത് സ്വപ്നം കണ്ടിരുന്നു. മത്സരത്തിൽ സ്വർണം നേടിയതിൽ സന്തോഷമുണ്ടെങ്കിലും, തൃപ്തനല്ല” – നീരജ് ചോപ്ര പ്രതികരിച്ചതിങ്ങനെ.
Also read – വുമൺസ് യൂറോ കപ്പിന് ജൂലൈ 2 നു തുടക്കമാകും: ആദ്യമത്സരം ഐസ്‌ലാൻഡും ഫിൻലാൻഡും തമ്മിൽ
“ചെക്ക് റിപ്പബ്ലിക്കിൽ ഏറെ സ്വീകാര്യതയുള്ള കായിക വിനോദമാണ് ജാവലിൻ ത്രോ. ഇവിടെ മത്സരിക്കുമ്പോൾ ഈ വിനോദത്തിന് ജനങ്ങളുടെ പിന്തുണ വളരെ വലുതാണ്. ഈ പിന്തുണ ലഭിക്കുമ്പോൾ ഇങ്ങനെ പ്രകടനം കാഴ്ചവെച്ചാൽ പോരാ. ഇതിനെക്കാൾ നന്നായി മത്സരിക്കേണ്ടതായിരുന്നു”- ചോപ്ര കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here