
പ്രസിദ്ധ യൂട്യൂമ്പറും അധ്യാപകനുമായ ഖാന്‍ സാറിന്റെ വിവാഹ സല്‍ക്കാരത്തില്‍ വൈറല്‍ ആയിരിക്കുകയാണ് 16 കാരനായ നീറ്റ് ഉദ്യോഗാര്‍ഥി. 30 ചിക്കന്‍ കാലുകളും 25 മീന്‍ തലകളും കഴിച്ച ബിഹാറില്‍ നിന്നുള്ള പ്രിയരാജന്‍ ആണ് വിവാഹ സല്‍ക്കാരത്തിലെ വൈറല്‍ താരം.
ജൂണ്‍ 24ന് അഞ്ചുമാന്‍ ഇസ്ലാമിയ ഹാളിലാണ് ഖാന്‍ വിവാഹ സല്‍ക്കാരം ഒരുക്കിയിരുന്നത്. 150 വിഭവങ്ങള്‍ സല്‍ക്കാരത്തില്‍ നല്‍കിയിരുന്നു.വന്യമായ വിശപ്പ് മൂലം ഒരു സാധാരണ മനുഷ്യന്‍ കഴിക്കുന്നതില്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്ന പ്രിയരാജന്റെ വിഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം.
വിവാഹസത്ക്കാരത്തില്‍ എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ചതും പ്രിയരാജന്‍ തന്നെ. ഒരേ സമയം തനിക്ക് 60 മുതല്‍ 70 വരെ റൊട്ടികള്‍ കഴിക്കാന്‍ സാധിക്കുമെന്ന് പ്രിയരാജന്‍ തന്നെയാണ് മാധ്യമങ്ങളോട് പറഞ്ഞത്. താന്‍ 30 ചിക്കന്‍കാലുകളും 25 മീന്‍ തലകളും കഴിച്ചു. ഭക്ഷണം പാത്രം തൊട്ടാല്‍ പെട്ടെന്ന് അപ്രത്യക്ഷമാകുമെന്ന് പ്രിയരാജന്‍ തമാശ രൂപേണ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ ദിവസവും ഇത്രയും കഴിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് നല്ല ഭക്ഷണം കിട്ടിയാല്‍ കൂടുതല്‍ കഴിക്കാമെന്നും പ്രിയരാജന്‍ പറഞ്ഞു.
Also read-
പ്രിയരാജന്റെ അസഹ്യമായ വിശപ്പും ആസ്വദിച്ച് ഭക്ഷണം കഴിക്കുന്ന രീതിയും കണ്ട് നീറ്റ് ഉദ്യോഗാര്‍ഥികള്‍ ഒന്നടങ്കം അത്ഭുതപ്പെട്ടിരിക്കുകയാണ്.വിവാഹ സല്‍ക്കാരത്തിന് എത്തിയ അതിഥികളും പ്രിയരാജന്റെ വിശപ്പിനെയും ഊര്‍ജ്ജസ്വലതയെയും പ്രശംസിക്കുന്നുണ്ട്.
ഇന്ന് ഞാന്‍ എന്താണോ അത് ഈ വിദ്യാര്‍ത്ഥികള്‍ കാരണമാണെന്നും അവര്‍ എന്റെ വിവിഐപി അതിഥികളാണെന്നുമാണ് വിവാഹ സല്‍ക്കാരത്തെ കുറിച്ച് ഖാന്‍ സര്‍ പറഞ്ഞത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

