നീറ്റ് പരീക്ഷ വൈകിയതിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികളും രക്ഷിതാക്കളും

നീറ്റ് പരീക്ഷ വൈകിയതിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികളും രക്ഷിതാക്കളും. കോഴിക്കോട് ഈങ്ങാപ്പുഴയിലും കോട്ടയം ചാന്നാനിക്കാട് സ്കൂളിലുമാണ് പരീക്ഷ തുടങ്ങാൻ വൈകിയത്. ഇതോടെ 5.20 ന് അവസാനിക്കേണ്ട പരീക്ഷ രാത്രി വൈകിയും നടന്നു.

ഏറെ ഗൗരവത്തോടെ നടത്തേണ്ട നീറ്റ് പരീക്ഷ അധികൃതർ ലാഘവത്തോടെ കൈകാര്യം ചെയ്തെന്നാണ് രക്ഷിതാക്കളുടെ ആരോപണം. കുട്ടികളെ പരീക്ഷാ ഹാളിനുള്ളിലേക്ക് കയറ്റിയത് സമയം വൈകിയാണെന്നാരോപിച്ച് കോട്ടയം ചാന്നാനിക്കാട് ശ്രീനാരായണ പബ്ളിക് സ്കൂളിൽ രക്ഷിതാക്കൾ പ്രതിഷേധിച്ചു.

കോഴിക്കോട് ഈങ്ങാപ്പുഴ മാർബസേലിയസ് സ്കൂളിലെ പരീക്ഷാ സെന്ററിൽ പ്രതിഷേധവുമായി രക്ഷിതാക്കൾ രംഗത്തെത്തി. പരീക്ഷാ സമയം കഴിഞ്ഞിട്ടും വിദ്യാർഥികൾ പുറത്തിറങ്ങാത്ത സാഹചര്യത്തിൽ രക്ഷിതാക്കൾ അന്വേഷിച്ചപ്പോഴാണ് ആവശ്യത്തിന് ചോദ്യപേപ്പർ ഇല്ലാത്തതിനാൽ പരീക്ഷ വൈകിയാണ് നടന്നതെന്ന് അറിയുന്നത്. ഇതോടെ രക്ഷിതാക്കൾ പ്രതിഷേധിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News