
ഇന്ത്യയിലെ ഏറ്റവും വലിയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് യു.ജി ചോദ്യപേപ്പര്‍ ചോര്‍ന്ന വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സംഭവത്തില്‍ ഉത്തരവാദികളെ ഉടന്‍ പുറത്തുകൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മുഹമ്മദ് റിയാസിന്റെ പ്രതികരണം.
പരീക്ഷയ്ക്ക് രണ്ടുദിവസം മുമ്പ് പ്രചരിച്ച ചോദ്യപേപ്പറിലെ 600 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ യഥാര്‍ത്ഥ ചോദ്യപേപ്പറുമായി സാമ്യമുള്ളവയായിരുന്നു.
ഗൈഡ്-കോച്ചിങ് മാഫിയകളാണ് വലിയ പണം വാങ്ങി ഈ ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയത്. രാജ്യത്തെ പ്രവേശന പരീക്ഷാ നടത്തിപ്പ് പ്രഹസനമാക്കി മാറ്റിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ പ്രതിഷേധാര്‍ഹമാണ്. കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഒളിച്ചുകളി അവസാനിപ്പിച്ചുകൊണ്ട് വ്യക്തമായ മറുപടി പറയേണ്ടതുണ്ട്. നീറ്റ് പരീക്ഷയുടെ സുതാര്യത ചോദ്യം ചെയ്യപ്പെടുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. രാജ്യത്തെ എന്‍ട്രന്‍സ് പരീക്ഷാ സംവിധാനങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നതിന്റെ സമ്പൂര്‍ണ ഉത്തരവാദിത്ത്വം നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്കും കേന്ദ്ര വിദ്യാഭ്യാസ വകുപ്പിനുമാണ്. നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച വിഷയത്തില്‍ അന്വേഷണം അട്ടിമറിക്കാതിരിക്കാന്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടം ഉറപ്പുവരുത്തണം. 20 ലക്ഷത്തിലധികം വിദ്യാര്‍ഥികളുടെ ഭാവി പന്താടുന്ന നിലപാട് എന്‍.ഡി.എ സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
പി.എ. മുഹമ്മദ് റിയാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

