നീറ്റ് എംഡിഎസ് 2024 മാര്‍ച്ച് 18ന് തന്നെ

നീറ്റ് എംഡിഎസ് 2024, മാസ്റ്റര്‍ ഒഫ് ഡെന്റല്‍ സര്‍ജറി മാര്‍ച്ച് 18ന് തന്നെ നടക്കും. പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. 28000ലധികം പേര്‍ എഴുന്ന പരീക്ഷ തള്ളണമെന്ന ആവശ്യം അവസാന സമയത്ത് നല്‍കിയെന്നത് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി.

ALSO READ:  2024 ലോക്‌സഭ തെരഞ്ഞെടുപ്പ്; കേരളത്തില്‍ വോട്ടോടുപ്പ് ഏപ്രില്‍ 26ന്

നീറ്റ് എംഡിഎസ് 2024ന് യോഗ്യത നേടുന്നതിനുള്ള ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാനുള്ള സമയപരിധി ഈ മാസം അവസാനം വരെ നീട്ടണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ജൂണ്‍ 30വരെ ഈ തീയതി കേന്ദ്രം നീട്ടിയെന്ന് നിരീക്ഷിച്ച കോടതി പരീക്ഷ തീയതിക്ക് മാറ്റമില്ലെന്ന് വിധിക്കുകയായിരുന്നു. നിലവിലെ മാനദണ്ഡം അനുസരിച്ച് ഇപ്പോള്‍ ഈ പരീക്ഷ നടത്തിയാല്‍ ആറായിരത്തിലേറെ പേര്‍ക്ക് അവസരം നഷ്ടമാവുമെന്നാണ് ആശങ്ക.

ALSO READ: ലോക്‌സഭ തെരഞ്ഞെടുപ്പ്: രാജ്യത്ത് ആകെ 96.8 കോടി വോട്ടര്‍മാർ, പൂർണ്ണ സജ്ജമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷണർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News