നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു

NEET

നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു. സുപ്രീംകോടതി ഉത്തരവനുസരിച്ചാണ് തീരുമാനം. ഒറ്റത്തവണ ഷിഫ്റ്റിൽ പരീക്ഷ നടത്താനുള്ള സമയത്തിനായാണ് പരീക്ഷ മാറ്റിയത്.

ജൂൺ 15ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് ഇപ്പോള്‍ മാറ്റിവെച്ചിരിക്കുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

എം.എസ്.സി.എം.എൽ.റ്റി കോഴ്‌സിലെ മെരിറ്റ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലും, കോഴിക്കോട്ടെ സ്വാശ്രയ കോളേജായ മിംസ് കോളേജ് ഓഫ് അല്ലൈഡ് ഹെൽത്ത് സയൻസിലും നടത്തുന്ന എം എസ് സി (എംഎൽറ്റി) കോഴ്‌സിലെ മെരിറ്റ് സീറ്റുകളിലേയ്ക്കുള്ള പ്രവേശനത്തിന് ജൂൺ 3 മുതൽ 25 വരെ അപേക്ഷിക്കാം. പ്രോസ്‌പെക്ടസ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്‌സിറ്റിയിൽ നിന്നോ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ് അംഗീകരിച്ച ബി എസ് സി (എംഎൽറ്റി) കോഴ്‌സ് 55 ശതമാനത്തിൽ കുറയാതെയുള്ള മാർക്കോടെ പാസ്സായവർക്ക് ഈ കോഴ്‌സിന് അപേക്ഷിക്കാവുന്നതാണ്.

ENGLISH NEWS SUMMARY: NEET PG exam postponed. The decision was taken as per the Supreme Court order. The exam was postponed to allow for a single shift exam. The exam, which was scheduled to be held on June 15, has now been postponed. The revised date will be announced later.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News