നീറ്റ് ചോദ്യ പേപ്പർ ചോർച്ച; നാസിക്കിൽ എം.ബി.ബി.എസ് വിദ്യാർത്ഥി അറസ്റ്റിൽ

നീറ്റ് ചോദ്യ പേപ്പർ ചോർച്ച, നാസിക്കിൽ എം.ബി.ബി.എസ് വിദ്യാർത്ഥി അറസ്റ്റിൽ. മാതൃക ചോദ്യപേപ്പർ എന്ന പേരിൽ ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ചതിനാലാണ് പിടിയിലായത്. പിടിയിലായത് ശുഭം ഖൈർനാർ.

ചോദ്യപേപ്പ‍ർ ചോർന്നതിനുപിന്നാലെ നീറ്റ് യുജി പരീക്ഷ റദ്ദാക്കിയിരുന്നു. മെയ് മൂന്നിനായിരുന്നു പരീക്ഷ നടന്നത്. ചോദ്യപേപ്പർ ചോർന്നുവെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് പരീ​ക്ഷ റദ്ദാക്കിയത്. പരീക്ഷ വീണ്ടും നടത്താനാണ് തീരുമാനം. തീയതി പിന്നീട് പ്രഖ്യാപിക്കും. ചോദ്യപേപ്പ‍ർ ചോർച്ച അന്വേഷണം സിബിഐയ്ക്ക് വിട്ടു നൽകിയിരുന്നു.

പരീക്ഷയ്ക്ക് താെട്ടുമുമ്പ് പ്രചരിച്ചിരുന്ന മാതൃകാ ചോദ്യപേപ്പറിലെ 135 ചോദ്യങ്ങൾ യഥാർത്ഥ പരീക്ഷയിൽ ഉൾപ്പെട്ടിരുന്നുവെന്നായിരുന്നു ആരോപണം ഉയർന്നത്. സികാറിലെ പരീക്ഷാ പരിശീലനകേന്ദ്രത്തിലെ വിദ്യാർത്ഥികൾക്കിടയിൽ പ്രചരിച്ച ചോദ്യപേപ്പറിലെ 600 ചോദ്യങ്ങളും യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News